പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി; മുന്നറിയിപ്പായി പ്രതിഷേധം; സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് ഇന്ത്യാ സഖ്യം

തിരുവനന്തപുരം: ആര്. ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചു. തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡിലെ ബിജെപി കൗണ്‍സിലറായിരുന്നു മുന്‍ ഡിജിപി കൂടിയായ ആര്. ശ്രീലേഖ. മേയര്‍ വി.വി. രാജേഷിന്റെ ഓഫീസിലാണ് രാജിക്കത്ത് നല്‍കിയത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി കോര്പറേഷന് ഭരിക്കുന്നത്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ശ്രീലേഖ രാജി സമര്‍പ്പിച്ചിരുന്നത്. ഇതോടെ ചരിത്രത്തിലാദ്യമായി ബിജെപി അധികാരം പിടിച്ച കോര്പറേഷന് ഭരണം തുലാസിലായി.
ബിജെപി നേതൃത്വവുമായി ശ്രീലേഖയ്ക്കു പല തരത്തിലുള്ള അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു. പ്രതീക്ഷിച്ച വോട്ടുകള്‍ ശ്രീലേഖയ്ക്കു ലഭിച്ചില്ലെന്ന ആക്ഷേപം ഉയരുകയും ചെയ്തു. കോര്‍പറേഷനിലേക്ക് മത്സരിച്ചപ്പോള്‍ മേയര്‍ സ്ഥാനം നല്‍കുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ രാജേഷിനെയാണ് പാര്‍ട്ടി മേയറായി തിരഞ്ഞെടുത്തത്. ശ്രീലേഖ രാജിവച്ചതോടെ പാര്‍ട്ടിയിലും ഭരണത്തിലും വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. അതേ സമയം, രാജിവയ്ക്കാനുണ്ടായ കാരണം ശ്രീലേഖ വ്യക്തമാക്കിയിട്ടില്ല.