രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ജനങ്ങളുടെ വിശ്വാസം: ശൈഖ് മുഹമ്മദ്

ഡല്‍ഹി: ബിജെപി മുഖ്യഅജണ്ടയായി കൊണ്ടുവരുന്ന ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലില്‍ ജെപിസിയുമായുള്ള കൂടിക്കാഴ്ചക്ക് സുപ്രീം കോടതി അനുമതി നല്‍കിയില്ല. ഇതുസംബന്ധിച്ചുള്ള തീരുമാനം സംയുക്ത പാര്‍ലിമെന്റ് സമിതിയെ-(ജെപിസി) സുപ്രിംകോടതി അറിയിച്ചു. ഭാവിയില്‍ സുപ്രിംകോടതിയില്‍ ഹര്‍ജി വരാനുള്ള സാധ്യതയുള്ളതിനാല്‍ കൂടിക്കാഴ്ച ഉചിതമല്ലെന്ന് പ്രതിപക്ഷവും നിലപാടെടുത്തിരുന്നു. തീരുമാനം ജെപിസിയെ രേഖാമൂലമാണ് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരുമായി ജെപിസി ഒക്ടോബര്‍ 6ന് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി.
സുപ്രീം കോടതി ജഡ്ജിമാരെ കാണാനുള്ള കമ്മിറ്റിയുടെ നീക്കത്തെ, അധികാര വിഭജനത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ വിമര്‍ശിച്ചിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു യോഗം ഇതുവരെ നടന്നിട്ടില്ലെന്ന് സിബല്‍ പറഞ്ഞു. ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന് വഴിയൊരുക്കുന്ന ‘ഭരണഘടന ബില്‍, 2024’, ‘കേന്ദ്രഭരണപ്രദേശ നിയമങ്ങള്‍ (ഭേദഗതി) ബില്‍, 2024’ എന്നിവ സംയുക്ത പാര്‍ലമെന്ററി സമിതി പരിശോധിച്ചുവരികയാണ്.
ബിജെപി എംപി പി.പി. ചൗധരിയുടെ നേതൃത്വത്തിലുള്ള സമിതി, രണ്ട് ബില്ലുകളെക്കുറിച്ചുള്ള പരിശോധനയുടെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍, ജനപ്രതിനിധികള്‍, ഭരണഘടനാ വിദഗ്ധര്‍, മറ്റ് ബന്ധപ്പെട്ട കക്ഷികള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ വശങ്ങളെക്കുറിച്ച് ഇന്ത്യയിലെ മുന്‍ ചീഫ് ജസ്റ്റിസുമാര്‍, മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍, മറ്റ് നിയമവിദഗ്ധര്‍ എന്നിവരുമായും കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ടെന്ന് സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.