രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ജനങ്ങളുടെ വിശ്വാസം: ശൈഖ് മുഹമ്മദ്

ദുബൈ: ഫ്ളൈ ദുബൈ വിമാനത്തിലുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ചും കോക്പിറ്റിലുണ്ടായ അടിയന്തര സാഹചര്യത്തെയും കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സൈഫ് അല്‍ ഷംസി, പബ്ലിക് പ്രോസിക്യൂഷനിലെ അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് സംഘത്തെ രൂപീകരിച്ചത്.
വിവരങ്ങളും തെളിവുകളും ശേഖരിക്കുക, സംഭവത്തിന്റെ വസ്തുതകള്‍, സാഹചര്യങ്ങള്‍, വിശദാംശങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ കണ്ടെത്തുക, സംഭവത്തിന് ഏതെങ്കിലും ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുക, മുന്‍കൂട്ടിയുള്ള ആസൂത്രണമോ നിര്‍ദ്ദേശങ്ങളോ ഉണ്ടോ എന്ന് കണ്ടെത്തുക എന്നീ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുക.
യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായും ബന്ധപ്പെട്ട മറ്റ് സുരക്ഷാ സ്ഥാപനങ്ങളുമായും ചേര്‍ന്ന് അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമാനത്തിലെ ജീവനക്കാരില്‍ നിന്നും മറ്റ് ബന്ധപ്പെട്ട വ്യക്തികളില്‍ നിന്നും മൊഴിയെടുക്കാനും, വിമാനത്തിലെ ഉപകരണങ്ങളുടെയും കോക്പിറ്റ് ഡാറ്റയുടെയും വിവരങ്ങള്‍ വിശകലനം ചെയ്യാനും പ്രോസിക്യൂഷന് ഉത്തരവിട്ടിട്ടുണ്ട്.
ബുധനാഴ്ച ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ എയര്‍പോര്‍ട്ടിലേക്ക് പറന്ന ഫ്ളൈ ദുബൈ വിമാനത്തിന്റെ കോക്പിറ്റിലാണ് അക്രമം അരങ്ങേറിയത്. പൈലറ്റിനെ സഹപൈലറ്റ് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലോടെ വിമാനം സൗദി അറേബ്യയിലെ തബൂക്ക് എയര്‍പോര്‍ട്ടിലേക്ക് സുരക്ഷിതമായി തിരിച്ചുവിട്ട് ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇസ്രായേലിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും ഫ്ളൈ ദുബൈ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.