ഗായകന് മധു ബാലകൃഷ്ണന്റെ സംഗീത സന്ധ്യ ദുബൈയില്‍; യുവ സംഗീത പ്രതിഭകളും വേദിയില്‍

അബുദാബി: യു.എ.ഇയില്‍ വ്യക്തിഗത മൊബിലിറ്റി ഉപകരണങ്ങളുടെ ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പുതിയ ഗതാഗത നിയമങ്ങള്‍ പ്രഖ്യാപിച്ചു. പുതിയ ചട്ടപ്രകാരം ഇ-സ്കൂട്ടര്‍ ഉപയോഗിക്കുന്നതിന് പെര്‍മിറ്റ് നിര്‍ബന്ധമാക്കുകയും, റൈഡര്‍മാരുടെ കുറഞ്ഞ പ്രായപരിധി 15 വയസ്സാക്കി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. 2027 ജനുവരി 1 മുതല്‍ ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും.
2026-ലെ കാബിനറ്റ് റെസല്യൂഷന്‍ നമ്പര്‍ 174 പ്രകാരമാണ് പുതിയ ചട്ടങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് നല്കുന്ന ഇ-സ്കൂട്ടര്‍ പെര്‍മിറ്റുകള്‍ക്ക് മൂന്ന് വര്‍ഷത്തെ കാലാവധിയായിരിക്കും ഉണ്ടായിരിക്കുക. വ്യക്തിഗതമായി ഉടമസ്ഥതയിലുള്ളതും വാടകയ്ക്ക് നല്‍കുന്നതുമായ എല്ലാതരം ഇ-സ്കൂട്ടറുകള്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്.
രാത്രികാലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ റോഡ് വ്യക്തമായി കാണുന്നതിന് മുന്‍വശത്ത് ഹെഡ്ലൈറ്റും, ബ്രേക്ക് പിടിക്കുമ്പോള്‍ പ്രകാശിക്കുന്ന ചുവന്ന ബ്രേക്ക് ലൈറ്റും ഇ-സ്കൂട്ടറുകളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇ-സ്കൂട്ടറുകള്‍ക്കായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള പാതകളില്‍ കൂടി മാത്രമേ യാത്ര ചെയ്യാവൂ. കൂടാതെ, അതത് റൂട്ടുകളില്‍ നിശ്ചയിച്ചിട്ടുള്ള വേഗത പരിധി കര്‍ശനമായി പാലിക്കുകയും വേണം. റോഡ് മുറിച്ചുകടക്കുമ്പോള്‍ ട്രാഫിക് സിഗ്നല്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കണം.
റോഡുകളിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കാല്‍നടയാത്രക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് യു.എഇ സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്.