യുദ്ധസമയത്ത് ദുബൈ വിമാനത്താവളത്തിന് നേരെയുണ്ടായത് 17 മിസൈല്‍ ആക്രമണം

കാഠ്മണ്ഡു: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന നേപ്പാളില്‍ യുഎഇ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ടീം രക്ഷാപ്രവര്‍ത്തനം ശക്തമാക്കി. നേപ്പാള്‍ അധികൃതരുമായി സഹകരിച്ച് നടത്തിയ തിരച്ചിലില്‍ കാണാതായ ആറുപേരെ കണ്ടെത്തി. പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ സങ്കീര്‍ണമായ രക്ഷാദൗത്യങ്ങളാണ് യുഎഇ സംഘം നടത്തുന്നത്. ദുഷ്കരമായ ഭൂപ്രകൃതിയിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംഘത്തിന്റെ പരിശീലനവും സജ്ജീകരണങ്ങളും ദൗത്യത്തില്‍ നിര്‍ണായകമായി.
റസുവ, ത്രിശൂലി മേഖലകളിലാണ് പ്രധാനമായും തിരച്ചില്‍ തുടരുന്നത്. അത്യാധുനിക ഉപകരണങ്ങള്‍ക്കും സാങ്കേതികവിദ്യകള്‍ക്കും പുറമെ ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. പ്രദേശങ്ങളുടെ ആകാശനിരീക്ഷണം, ചിത്രീകരണം, ത്രിമാന മാപ്പിങ് എന്നിവയിലൂടെ തിരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ്. നേപ്പാള്‍ അധികൃതരുമായി ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ തുടരുന്നതെന്നും കാണാതായവരെ കണ്ടെത്തുന്നതിനായി യുഎഇ സംഘത്തിന്റെ വൈദഗ്ധ്യവും സാങ്കേതിക ശേഷിയും പരമാവധി പ്രയോജനപ്പെടുത്തുകയാണെന്നും യുഎഇ റിലീഫ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഹമൂദ് അല്‍ അഫാരി പറഞ്ഞു. പ്രളയബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം എത്തിക്കുന്നതിനൊപ്പം തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നേപ്പാളിലെ യുഎഇയുടെ മാനുഷിക ദൗത്യം തുടരുന്നത്.