എന്ഡ് ഓഫ് ദി ബാറ്റില്: അന്താരാഷ്ട്ര ക്രിമിനല് ശൃംഖല തകര്ത്ത് ഷാര്ജ പോലീസ്; 33 പേര് പിടിയില്

റിയാദ്: മനുഷ്യന്റെ വാര്ദ്ധക്യ സഹജമായ മാറ്റങ്ങളെക്കുറിച്ചും അല്ഷിമേഴ്സ്, മള്ട്ടിപ്പിള് സ്ക്ലെറോസിസ് തുടങ്ങിയ മസ്തിഷ്ക രോഗങ്ങളെക്കുറിച്ചും പഠിക്കുന്നതിനായി പശ്ചിമേഷ്യയില് നിന്നുള്ള ആദ്യ ജീവശാസ്ത്ര സാമ്പിളുകള് ബഹിരാകാശത്തെത്തിച്ച് സൗദി അറേബ്യ. സൗദി സ്പേസ് ഏജന്സിയും കിംഗ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയന്സ് ആന്ഡ് ടെക്നോളജിയും സംയുക്തമായി ആരംഭിച്ച ബയോ ഗ്രാവിറ്റി-1 ദൗത്യത്തിന്റെ ഭാഗമായാണ് സാമ്പിളുകള് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചത്.
സ്പേസ് എക്സിന്റെ ക്ര്യൂ സപ്ലൈ ദൗത്യമായ ‘സിആര്എസ് 35’ വഴി നാസയുടെ സഹകരണത്തോടെയാണ് ദൗത്യം. ബഹിരാകാശത്തെ ഗുരുത്വാകര്ഷണമില്ലാത്ത അവസ്ഥയില് മനുഷ്യ കോശങ്ങള് എങ്ങനെ പ്രതികരിക്കുന്നുവെന്നും, വാര്ദ്ധക്യവും നാഡീവ്യൂഹ രോഗങ്ങളുമായി ബന്ധപ്പെട്ട ജീവശാസ്ത്രപരമായ മാറ്റങ്ങള് എങ്ങനെയുണ്ടാകുന്നുവെന്നും പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
ആരോഗ്യവാനായ ഒരു വ്യക്തിയില് നിന്ന് ശേഖരിച്ച കോശ സാമ്പിളുകളാണ് ആദ്യ ഘട്ടത്തില് അയച്ചിരിക്കുന്നത്. ഭൂമിയില് കൃത്രിമമായി സൃഷ്ടിക്കാന് കഴിയാത്ത ബഹിരാകാശത്തെ മൈക്രോഗ്രാവിറ്റി അന്തരീക്ഷത്തിലാണ് പഠനം നടക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള നാഷണല് സ്റ്റെം സെല് ഫൗണ്ടേഷന്, ആക്സിയം സ്പേസ്, നാസ, സൗദി സ്പേസ് ഏജന്സി, കൂസ്റ്റ് എന്നിവരുടെ അന്താരാഷ്ട്ര കൂട്ടായ്മയിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
‘ബയോ ഗ്രാവിറ്റി’ പദ്ധതിക്ക് മൂന്ന് ഘട്ടങ്ങളാണുള്ളത്. ആദ്യ ഘട്ടത്തില് ആരോഗ്യകരമായ സാമ്പിളുകള് പഠിക്കും. രണ്ടാം ഘട്ടത്തില് അല്ഷിമേഴ്സ്, മള്ട്ടിപ്പിള് സ്ക്ലെറോസിസ് രോഗികളുടെ മാതൃകകള് പഠിക്കും. മൂന്നാം ഘട്ടത്തില് മൈക്രോഗ്രാവിറ്റിയില് മരുന്നുകളോടുള്ള രോഗകോശങ്ങളുടെ പ്രതികരണത്തെക്കുറിച്ചും പുതിയ ഔഷധ കണ്ടെത്തലുകളെക്കുറിച്ചും ഗവേഷണം നടത്തും.