ദുബൈയില് അപ്പാര്ട്മെന്റുകള് കൂടി; വാടക കുറഞ്ഞെന്ന് റിപ്പോര്ട്ട്

കൊച്ചി: നെടുമ്പാശേരിയില് മിനി കൂപ്പര് കാര് ഇടിച്ച് മൂന്ന് പേര് മരിക്കാനിടയായ സംഭവത്തില് വിശദീകരണവുമായി, കാര് ഓടിച്ച ആലപ്പുഴ ആലിശേരി നൂഹ് മന്സിലില് സുഹൈല് സജീവിന്റെ മാതാവ്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില് പങ്കുചേരുന്നതായി മാതാവ് വീഡിയോ സന്ദേശത്തില് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും മകന്റെ ഭാവിയില് ആശങ്കയുണ്ടെന്നും അവര് പറഞ്ഞു.
സമൂഹമാധ്യമത്തില് ഞങ്ങളെക്കുറിച്ച് പലതരത്തില് വാര്ത്ത വരുന്നുണ്ടെന്ന് അറിയാം. പലര്ക്കും ദേഷ്യമുണ്ടെന്നും അറിയാം. കുടുംബത്തിന് സ്വകാര്യത നല്കണം. ഞങ്ങളും സാധാരണ മനുഷ്യരാണ്. ഞാന് ഒരു അമ്മയാണ്. മകന്റെ ഭാവി ഓര്ത്ത് ആശങ്കയുണ്ട്. ജീവന് നഷ്ടപ്പെട്ടവരെക്കുറിച്ച് വിഷമമുണ്ട്. ഇതിന്റെ രണ്ടിനും ഇടയില് എന്തു ചെയ്യണം എന്നറിയില്ല. ഞങ്ങള് ഉള്ളിടത്തോളം കാലം മരിച്ചവരുടെ കുടുംബത്തിന് ഒപ്പമുണ്ടാകും. അപകടത്തില് നഷ്ടപ്പെട്ടത് 3 പേരുടെ ജീവിതമാണ്. അവരുടെ കുടുംബത്തിന്റെ തീരാദുഃഖത്തില് പങ്കുചേരുന്നു. മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്. അന്വേഷണം നടക്കട്ടെ. നിയമം നിയമത്തിന്റെ വഴിക്കുപോട്ടെ. സത്യമായ വാര്ത്ത പുറത്തുവരട്ടെയെന്നും അവര് പറഞ്ഞു.
ഒക്ടോബര് 11ന് സുഹൈല് ഓടിച്ച കാര് സ്കൂട്ടറില് ഇടിച്ച് കര്ണാടക സുള്ള്യ കനകമജലു സുണ്ണമൂല പെല്ത്തടുക്ക പി.എ. ഇബ്രാഹിമിന്റെ മകന് മുഹമ്മദ് ഇയാസ് (22), വയനാട് കല്പ്പറ്റ മടക്കിമല സന്തോഷ്ഭവനില് സന്തോഷിന്റെ മകള് കെ.വി. ദേവിക (21), പാലക്കാട് മണ്ണാര്ക്കാട് കരിമ്പ ഇടക്കുറിശ്ശി നീലാറ്റ മുള്ളന്കുഴിയില് പ്രദീപിന്റെ മകള് എം.പി. ഗോപിക(22) എന്നിവരാണു മരിച്ചത്. വിമാനത്താവള റോഡില് അത്താണി എയര്പോര്ട്ട് സിഗ്നല് കവലയ്ക്കു സമീപമായിരുന്നു അപകടം. കൊച്ചി നഗരത്തിലെ സ്വകാര്യ കോളജില് ബികോം വിദ്യാര്ഥിയാണ് സുഹൈല്.