യുഎഇയില് എല് നിനോ പ്രഭാവം; 2027 മാര്ച്ച് വരെ ചൂടും മഴയും കൂടുമെന്ന് മുന്നറിയിപ്പ്

ദുബൈ: നഗരത്തില് വീട്ടുവാടക നിരക്കുകളില് കാര്യമായ കുറവ് രേഖപ്പെടുത്തിയതായി പ്രമുഖ റിയല് എസ്റ്റേറ്റ് പ്ലാറ്റ്ഫോമായ പ്രോപ്പര്ട്ടി ഫൈന്ഡര്. 2025 മൂന്നാം പാദത്തിനും 2026 മൂന്നാം പാദത്തിനും ഇടയില് ദുബൈയിലെ ഭൂരിഭാഗം റസിഡന്ഷ്യല് കമ്മ്യൂണിറ്റികളിലും വീട്ടുവാടക നിരക്കുകളില് കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്ട്ട്. വിപണിയില് കൂടുതല് വീടുകള് ലഭ്യമായതോടെ വാടകക്കാര്ക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കാനും വാടക കുറയ്ക്കാന് കെട്ടിട ഉടമകളുമായി ചര്ച്ച നടത്താനും അവസരമൊരുങ്ങിയിരിക്കുകയാണ്.
പ്രോപ്പര്ട്ടി ഫൈന്ഡര് വിലയിരുത്തിയ പ്രധാനപ്പെട്ട പത്ത് അപ്പാര്ട്ട്മെന്റ് മേഖലകളില് ഒമ്പതിലും കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് വാടക നിരക്ക് കുറഞ്ഞു. ജുമൈറ വില്ലേജ് സര്ക്കിള്, ബിസിനസ് ബേ, ഡൗണ്ടൗണ് ദുബൈ, ദുബൈ മരീന, അര്ജാന്, ദുബൈ ക്രീക്ക് ഹാര്ബര്, മുഹമ്മദ് ബിന് റാഷിദ് സിറ്റി, മെയ്ദാന്, പാം ജുമൈറ എന്നിവയാണ് വാടക കുറഞ്ഞ പ്രമുഖ പ്രദേശങ്ങള്. എന്നാല് ‘ദുബൈ ഹില്സ് എസ്റ്റേറ്റ്’ മേഖലയില് ഈ കാലയളവില് വാടക നിരക്കില് മാറ്റമൊന്നുമില്ലാതെ തുടരുകയാണ് ചെയ്തത്.
2025 സെപ്റ്റംബറിനെ അപേക്ഷിച്ച് 2026 സെപ്റ്റംബറില് പ്രതിദിനം വാടകയ്ക്കായി ലിസ്റ്റ് ചെയ്യുന്ന അപ്പാര്ട്ട്മെന്റുകളുടെ എണ്ണത്തില് 55.1 ശതമാനത്തിന്റെ വര്ധനവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം, വാടകക്കാരുടെ അന്വേഷണങ്ങളില് 15.4 ശതമാനം മാത്രമാണ് വളര്ച്ചയുണ്ടായത്. വിപണിയില് അപ്പാര്ട്ട്മെന്റുകളുടെ ലഭ്യത കൂടിയതുകൊണ്ട് തന്നെ, ഓരോ ലിസ്റ്റിംഗിനും ലഭിക്കുന്ന ശരാശരി അന്വേഷണങ്ങളുടെ എണ്ണത്തില് കഴിഞ്ഞ വര്ഷത്തേക്കാള് 23 ശതമാനം കുറവുണ്ടായിട്ടുണ്ട്.
പഠനം നടത്തിയ പത്ത് അപ്പാര്ട്ട്മെന്റ് മേഖലകളില് ഏഴിലും സ്റ്റുഡിയോ, വണ്-ബിഎച്ച്കെ അപ്പാര്ട്ട്മെന്റുകള്ക്കാണ് ഏറ്റവും കൂടുതല് അന്വേഷണങ്ങള് ലഭിച്ചത്. ബിസിനസ് ബേയില് ആകെ ലിസ്റ്റ് ചെയ്തതില് 43.1 ശതമാനം വണ്-ബിഎച്ച്കെ അപ്പാര്ട്ട്മെന്റുകളായിരുന്നെങ്കിലും, ആകെ അന്വേഷണങ്ങളുടെ 48.7 ശതമാനവും ഇവയ്ക്കായാണ് വന്നത്. വില്ല മേഖലകളില് പരിശോധിച്ച് പത്തില് എട്ടിലും 3 അല്ലെങ്കില് 4 ബെഡ്റൂം വീടുകള്ക്കാണ് കൂടുതല് ആവശ്യക്കാരുള്ളത്.