മോദിയുടെ 56 ഇഞ്ച് നെഞ്ചളവ് എവിടെപ്പോയി; ബിജെപിയുടെ കാലാവധി തീരാനായി: രാഹുല്

ദുബൈ: യുഎഇയില് വരും മാസങ്ങളില് സാധാരണയുണ്ടാകുന്നതിനേക്കാള് കൂടുതല് ഉയര്ന്ന ചൂടും കനത്ത മഴയും അനുഭവപ്പെടാന് സാധ്യതയുണ്ടെന്ന് യുഎഇ നാഷണല് സെന്റര് ഓഫ് മീറ്റിയോറോളജി (എന്സിഎം) മുന്നറിയിപ്പ് നല്കി. ആഗോള കാലാവസ്ഥാ വ്യതിയാന പ്രതിഭാസമായ ‘എല് നിനോ’ ശക്തമാകുന്ന സാഹചര്യത്തില്, 2026 നവംബര് മുതല് 2027 മാര്ച്ച് വരെയുള്ള കാലയളവില് കാലാവസ്ഥ അസ്ഥിരത തുടരാന് 96 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
എന്സിഎമ്മിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്ട്ട് പ്രകാരം, ശക്തമായി രൂപപ്പെട്ടുവരുന്ന എല് നിനോ പ്രതിഭാസം രാജ്യത്തുടനീളമുള്ള കാലാവസ്ഥയെ കാര്യമായി സ്വാധീനിക്കും. ജനുവരിയോടെയായിരിക്കും ഇതിന്റെ പ്രഭാവം കാലാവസ്ഥയില് കൂടുതല് പ്രകടമായി തുടങ്ങുക.
കനത്ത മഴ പ്രവചിക്കുന്നുണ്ടെങ്കിലും പ്രളയമോ പ്രകൃതിദുരന്തങ്ങളോ ഉണ്ടാകുമെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്ന് എന്സിഎം വ്യക്തമാക്കി.
ഭൂമധ്യരേഖാ പസഫിക്കിലെ സമുദ്രോപരിതലം സാധാരണയേക്കാള് ചൂടാകുന്ന പ്രതിഭാസമാണ് എല് നിനോ. ഇത് ആഗോളതലത്തില് വായുസഞ്ചാരത്തെയും മഴയുടെ ലഭ്യതയെയും താപനിലയെയും പ്രതികൂലമായി ബാധിക്കുന്നു. ഈ പ്രതിഭാസം കാരണം യുഎഇയില് തണുപ്പുകാലത്തും വസന്തകാലത്തിന്റെ തുടക്കത്തിലും സാധാരണയേക്കാള് ഉയര്ന്ന ചൂടും കനത്ത മഴയും പ്രതീക്ഷിക്കാം.