മോദിയുടെ 56 ഇഞ്ച് നെഞ്ചളവ് എവിടെപ്പോയി; ബിജെപിയുടെ കാലാവധി തീരാനായി: രാഹുല്

മുബൈ: ജുഹുവില് ബോളിവുഡ് താരം ടൈഗര് ഷ്രോഫിന് നേരെ വെടിവെയ്പ്പ്.
ഞായറാഴ്ച വൈകുന്നേരം ബൈക്കിലെത്തിയ മൂന്നംഗ സംഘം നടത്തിയ വെടിവെയ്പ്പില് ടൈഗര് ഷ്രോഫ് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. എന്നാല് താരത്തിന്റെ കാര് ഡ്രൈവര്ക്ക് വെടിവെയ്പ്പില് പരിക്കേറ്റു. ഫുട്ബോള് ഗ്രൗണ്ടില് നിന്ന് മടങ്ങുന്നതിനിടയിലാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്ട്ട്.
ലോറന്സ് ബിഷ്ണോയ് സംഘത്തില് നിന്നാണെന്ന് സ്വയം പരിചയപ്പെടുത്തിയ അനില് പണ്ഡിറ്റ് എന്നയാള് ടൈഗര് ഷ്രോഫിന്റെ പേര് പരാമര്ശിക്കുന്ന ഒരു വീഡിയോ പിന്നാലെ പുറത്തുവന്നു. തങ്ങളുടെ നിര്ദ്ദേശങ്ങള് അനുസരിക്കാത്തതിനാലും സല്മാന് ഖാനൊപ്പം പ്രവര്ത്തിക്കുന്നതിനാലും ടൈഗര് ഷ്രോഫ് തങ്ങളുടെ ഹിറ്റ്ലിസ്റ്റിലാണെന്നാണ് വീഡിയോയില് പറയുന്നത്. ഗുജറാത്തിലെ ജയിലില് കഴിയുന്ന ബിഷ്ണോയ്, സല്മാന് ഖാനെ വധിക്കുമെന്ന് നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുള്ളയാളാണ്.
ടൈഗര് ഷ്രോഫും സല്മാന് ഖാനും ഇതുവരെ ഒരു മുഴുവന് നീള ചിത്രത്തിലും ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സിനിമാ ലോകത്ത് നിരവധി ബന്ധങ്ങളുണ്ട്. സല്മാന് ഖാനാണ് ടൈഗറുടെ ബോളിവുഡ് പ്രവേശനത്തിന് വഴിയൊരുക്കിയത്.