തുരങ്കത്തില്‍ കുടുങ്ങിക്കിടന്നത് 9 ദിവസം: നേപ്പാളില്‍ 2 പേരെ ജീവനോടെ രക്ഷിച്ചു
Lionel Messi

തിരുവനന്തപുരം: ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുണ്ടായ തട്ടിപ്പ് വിവാദം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. ഉടന്‍ തന്നെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച ശുപാര്‍ശക്കത്ത് നിയമോപദേശത്തിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കൈമാറിയിരുന്നു. തുടര്‍ന്ന് ലഭിച്ച നിയമോപദേശത്തില്‍ നിരവധി നിയമപ്രശ്നങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിക്കാന്‍ തീരുമാനിച്ചത്. എ.ഡ.ിജി.പി, എസ്.പി, ഡിവൈ.എസ്.പി എന്നിവരടങ്ങുന്നതായിരിക്കും അന്വേഷണ സംഘമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി തനിക്ക് നല്കിയ കുറിപ്പും അതോടൊപ്പം ലഭിച്ച നിയമോപദേശവും സഹിതമാണ് അന്വേഷണ സംഘത്തിന് കൈമാറുന്നത്. എത്രയും വേഗം ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു