
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ഷാര്‍ജ : അവധിക്ക് നാട്ടില്‍ പോയ പ്രവാസിയെ കടലില്‍ കാണാതായിട്ട് അഞ്ച് ദിവസം. പോലീസില്‍ പരാതി നല്‍കിയിട്ടും അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധം, നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കാസര്‍കോട് ഉദുമ മണ്ഡലത്തിലെ ചെമ്മനാട് കല്ലുവളപ്പ് സ്വദേശി റിയാസിനെ (36) ആണ് കടലില്‍ ചൂണ്ടയിടുന്നതിനിടെ കാണാതായത്. ദുബൈ മംസാറില്‍ സെഞ്ചുറി മാളിന് സമീപം പര്‍ദ്ദ ഷോപ്പ് ജീവനക്കാരനായ റിയാസ് രണ്ട് മാസം മുമ്പ് അവധിക്ക് നാട്ടില്‍ പോയതായിരുന്നു. പത്താം തിയ്യതി ദുബൈയിലേക്ക് തിരിച്ച് വരാനിരിക്കെയാണ് അപകടം. ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് റിയാസ് വീട്ടില്‍ നിന്നും ചൂണ്ടയിടാന്‍ പുറപ്പെട്ടത്. റിയാസിന്റെ സ്കൂട്ടറും കൈവശമുണ്ടായിരുന്ന ബാഗും കീഴൂര്‍ ഹാര്‍ബറിന് സമീപം കണ്ടെത്തി. ഈ ഭാഗത്ത് ചൂണ്ടയിടുന്നതിനിടെ അപകടം സംഭവിച്ചതായിരിക്കും എന്നാണ് അനുമാനിക്കുന്നത്. എന്നാല്‍ കാണാതായ വിവരം വൈകുന്നതിന് മുമ്പ് അധികൃതരെ അറിയിക്കുകയും കീഴൂര്‍ ഹാര്‍ബറിന് സമീപം സ്കൂട്ടറും ബാഗും കണ്ടെത്തുകയും ചെയ്തെങ്കിലും റിയാസിനെ കണ്ടെത്താനുള്ള ശ്രമം മന്ദഗതിയിലാണെന്നാണ് നാട്ടുകാരുടെ പരാതി. കാണാതായ ആദ്യ ദിവസങ്ങളില്‍ പോലീസും കോസ്റ്റ് ഗാര്‍ഡും നടത്തിയ നാമമാത്ര തെരച്ചില്‍ അല്ലാതെ മുങ്ങല്‍ വിദഗ്ദരെ ഉള്‍പ്പെടുത്തിയുള്ള തെരച്ചിലിന് അധികൃതര്‍ മുതിര്‍ന്നില്ല. സഹികെട്ട നാട്ടുകാരും കുടുംബക്കാരും ചേര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം സംസ്ഥാന പാത ഉപരോധിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ ചെമ്മനാട് ചന്ദ്രഗിരി പാലത്തിന് സമീപം വാഹനങ്ങള്‍ തടഞ്ഞിടുകയായിരുന്നു. വിഷയത്തിലിടപ്പെട്ട മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫ് കര്‍ണാടക ശിരൂരിലുണ്ടായ പരിചയം ഉപയോഗപ്പെടുത്തി നീന്തല്‍ വിദഗ്ദ്ധന് ഈശ്വര്‍ മല്‍പ്പയെ ബന്ധപ്പെടുകയും, അതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ രണ്ട് മണിക്കൂറോളം ഈശ്വര്‍ മല്‍പ്പെ തെരച്ചില്‍ നടത്തുകയും ചെയ്തു. എങ്കിലും റിയാസിനെ കണ്ടെത്താനായില്ല. നേവി ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ച് തെരച്ചില്‍ ഊര്ജ്ജിതപ്പെടുത്തണമെന്ന ആവശ്യമുയര്ത്തിയിരിക്കയാണ് നാട്ടുകാര്‍. പത്ത് വര്‍ഷത്തോളമായി യുഎഇയില്‍ പ്രവാസിയാണ് റിയാസ്. അവധിക്ക് നാട്ടിലെത്തിയാല്‍ ചൂണ്ടയിടാന്‍ പോവല് പതിവാണ്. കീഴൂര്‍ ഹാര്‍ബര്‍, നെല്ലിക്കുന്ന് കടപ്പുറം ഈ ഭാഗങ്ങളാണ് റിയാസിന്റെ കേന്ദ്രം. പുലര്‍ച്ചെ പോയാല്‍ രാവിലെ എട്ടര മണിയോടെ റിയാസ് വീട്ടിലേക്ക് തിരിച്ചെത്താറുണ്ട്. സംഭവ ദിവസം പത്ത് മണിയായിട്ടും റിയാസ് എത്താതായതോടെ ആധിയിലായ കുടുംബം നാട്ടുകാരെ വിവരം അറിയിക്കുകയും തെരച്ചില്‍ ആരംഭിക്കുകയും പോലീസിന്റെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. രാലിലെ ആറ് മണിക്ക് കീഴൂര്‍ ഹാര്‍ബറിന് സമീപം റിയാസ് ചൂണ്ടയിടുന്നത് കണ്ടതായി സമീപ വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.