സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ന്യൂഡല്‍ഹി: തായ്ലന്ഡിലെ ഫൂക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ AI2379 വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ടതായി റിപ്പോര്‍ട്ട്. വിമാനം നിമിഷങ്ങള്‍ക്കകം ഏകദേശം 300 അടി താഴേക്ക് താഴ്ന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍, വിമാനം സുരക്ഷിതമായി ഡല്‍ഹിയില്‍ ഇറങ്ങിയ ശേഷം എല്ലാ യാത്രക്കാരും ജീവനക്കാരും വിമാനത്തില്‍ നിന്ന് ഇറങ്ങിയതായി അറിയിച്ചു. പരിക്കേറ്റവരെ വിമാനത്താവളത്തിലെ മെഡിക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ നല്‍കിയതായും കമ്പനി വ്യക്തമാക്കി. സംഭവത്തില്‍ 10 യാത്രക്കാര്‍ക്കും 4 ജീവനക്കാര്‍ക്കും പരിക്കേറ്റു. എയര്‍ ഇന്ത്യയുടെ പ്രസ്താവന പ്രകാരം, ടര്‍ബുലന്‍സിനെ തുടര്‍ന്നുണ്ടായ ഉയരത്തിലെ പെട്ടെന്നുള്ള മാറ്റമാണ് പരിക്കുകള്‍ക്ക് കാരണമായത്. ഗുരുതര പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതില്‍ ഒരു കാബിന് ക്രൂ അംഗത്തിന് ഗുരുതര പരിക്കും മറ്റൊരു ജീവനക്കാരന് പരിക്കും ചില യാത്രക്കാര്‍ക്ക് നിസ്സാര പരിക്കുകളും സംഭവിച്ചതായി ഉദ്യോഗസ്ഥന് പറഞ്ഞു. വിമാനം രാവിലെ 8:25ന് ഫൂക്കറ്റില്‍ നിന്ന് പുറപ്പെട്ട് 11:00ന് ഡല്‍ഹിയില്‍ സുരക്ഷിതമായി ഇറങ്ങി. വിമാനം എത്തുന്നതിന് മുമ്പ് ഡല്‍ഹി വിമാനത്താവളത്തില്‍ മെഡിക്കല്‍ സംഘങ്ങളെ സജ്ജമാക്കിയിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.