സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

തിരുവനന്തപുരം: പിണറായി വിജയന്റെ ഗണ്മാന്മാരെ രക്ഷിക്കാന്‍ ശ്രമിച്ച എഡിജിപി എം.ആര് അജിത്കുമാര്‍ കുടുങ്ങി. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാന്മാരെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ കേസ് ഡയറിയില്‍ തിരുത്തല്‍ വരുത്തി കേസ് അട്ടിമറിച്ച സംഭവത്തിലാണ് നടപടി. ഗണ്മാന്മാരെ രക്ഷപ്പെടുത്തുന്ന രീതിയില്‍ കേസ് ഡയറി തിരുത്താന്‍ എം.ആര് അജിത്കുമാര്‍ ആവശ്യപ്പെട്ടതായി കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അജിത്കുമാര്‍ കുറ്റക്കാരനെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സംഭവമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയും അതേ തുടര്‍ന്നുണ്ടായ പോലീസ് മര്‍ദ്ദനവും. പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തെ രക്ഷാപ്രവര്‍ത്തനം എന്നായിരുന്നു അന്ന് പിണറായി വിജയന് പ്രസ്താവിച്ചത്. പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനുള്ള ദൗത്യമാണ് അജിത്കുമാര്‍ ഏറ്റെടുത്തിരുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് ആര്‍എസ്എസുമായി അജിത്കുമാര്‍ നടത്തിയ ചര്‍ച്ചയും തൃശൂര്‍ പൂരം കലക്കാന്‍ ഗൂഢാലോചന നടത്തിയതും ഏറെ വിവാദമായിരുന്നു.
ഒടുവില്‍ രക്ഷയില്ലാതായി