സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ദുബൈ: ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റര്‍നാഷണലിന്റെ കീഴിലുള്ള അക്കാഫ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. പ്രസംഗ പരിശീലനത്തിനും നേതൃത്വപാടവ വികസനത്തിനുമുള്ള ലോകത്തിലെ പ്രമുഖ സ്ഥാപനമാണ് ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റര്‍നാഷണല്‍.
അക്കാഫ് പ്രസിഡന്റ് ചാള്‍സ് പോള്‍, ഭാരവാഹികളായ ജൂഢിന്‍ ഫെര്‍ണാണ്ടസ്, അനൂപ് അനില്‍ ദേവന്, അഡ്വ. ആഷിഖ് തയ്യിക്കണ്ടി, മനോജ് കെ.വി, രഞ്ജിത്ത് കോടൊത്ത് എന്നിവര്‍ സംസാരിച്ചു. അക്കാഫിന്റെ ഏറ്റവും മികച്ച സംരംഭങ്ങളിലൊന്നാണ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബെന്നും, നിരവധി മികച്ച പ്രഭാഷകരെയും ആത്മവിശ്വാസമുള്ള നേതാക്കളെയും സമൂഹത്തിന് സംഭാവന ചെയ്യാന്‍ ഈ വേദിക്ക് കഴിഞ്ഞിട്ടുണ്ടെന്നും പ്രസിഡന്റ് ചാള്‍സ് പോള്‍ പറഞ്ഞു. വ്യക്തിത്വ വികസനത്തിനും ആശയവിനിമയ മികവിനും നേതൃത്വം വളര്‍ത്തുന്നതിനും ഈ ക്ലബ്ബ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റര്‍നാഷണലിനെ പ്രതിനിധീകരിച്ച് ശ്രദ്ധ ജെയിംസ്, നജില, മുഹമ്മദ് ആഷിഖ്, നിധിന് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. ഇന്സ്റ്റലേഷന് ഓഫീസര്‍ വിജി ജോണ്‍ പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ പ്രസിഡന്റ് ഷെഫി അഹമ്മദ് പരിപാടികള്‍ക്ക് നേതൃത്വം നല്കി. തുടര്‍ന്ന് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
രമല്‍ നാരായണന് (പ്രസിഡന്റ്), ആശ സിയാദ്, ശ്രീജ പാറമ്മല്‍, സപ്ന ഗോപിനാഥ് ( വൈസ് പ്രസിഡന്റുമാര്‍) റൈജ മനോജ് ( ട്രഷറര്‍ )ലേഖ വിജയദാസ് ( സെക്രട്ടറി )റോഷന് കൂട്ടുങ്ങല്‍ ( സെര്‍ജെന്റ് അറ്റ് ആംസ് ) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റര്‍നാഷണലിന്റെ കീഴിലുള്ള യുഎഇയിലെ മികച്ച ക്ലബ്ബുകള്‍ക്ക് നല്കുന്ന ‘ക്ലബ് എക്സലന്‍സ് അവാര്‍ഡ്’ ഉള്‍പ്പെടെ അഞ്ച് പി.ആര്. അവാര്‍ഡുകളും, ‘സ്മെഡ്ലി ഡിസ്റ്റിംഗിഷ്ഡ് ക്ലബ് ‘ എന്ന അംഗീകാരവും കഴിഞ്ഞ വര്‍ഷത്തില്‍ അക്കാഫ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബ് സ്വന്തമാക്കിയിട്ടുണ്ട്. അക്കാഫ് ടോസ്റ്റ് മാസ്റ്റര്‍ ക്ലബ്ബ് മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പരിശീലനം നല്കുന്ന ദ്വിഭാഷ സ്ഥാപനമാണ്. അക്കാഫ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബില്‍ അംഗത്വം ആഗ്രഹിക്കുന്നവര്‍: 056 664 6286 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.