സോഷ്യല്‍ മീഡിയ വഴി വ്യാജ ഫ്രീലാന്‍സ് വിസ വില്‍പ്പന; കര്‍ശന നടപടിയുമായി ജിഡിആര്‍എഫ്എ; കലാരംഗത്തെ പ്രമുഖന് അറസ്റ്റില്‍

ദുബൈ: സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന അറബ് മീഡിയ സമ്മിറ്റ് 2026ല്‍ യുഎഇ സ്റ്റേറ്റ് മന്ത്രി നൂറ അല്‍ കഅബി മുഖ്യപ്രഭാഷകയായി പങ്കെടുക്കും. ദുബൈ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന സമ്മിറ്റിന്റെ ഭാഗമായി നടക്കുന്ന ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ ഫോറത്തിലാണ് അവര്‍ പങ്കെടുക്കുന്നത്. ‘മാറുന്ന ലോകത്ത് മാധ്യമങ്ങളും നയതന്ത്രവും’ എന്ന വിഷയത്തിലാണ് നൂറ അല്‍ കഅബിയുടെ മുഖ്യപ്രഭാഷണം. ആഗോള മാധ്യമരംഗത്ത് അതിവേഗം സംഭവിക്കുന്ന മാറ്റങ്ങളും, നയതന്ത്രത്തെ പിന്തുണയ്ക്കുന്നതിലും ജനങ്ങള്‍ക്കിടയില്‍ പരസ്പര ധാരണ വളര്‍ത്തുന്നതിലും ആശയവിനിമയ പാലങ്ങള്‍ സൃഷ്ടിക്കുന്നതിലും മാധ്യമങ്ങളുടെ വര്‍ധിച്ചുവരുന്ന പങ്കും സെഷനില്‍ ചര്‍ച്ച ചെയ്യും. യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ സ്റ്റേറ്റ് മന്ത്രിയാണ് നൂറ.
ദുബൈ മീഡിയ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണും മാനേജിങ് ഡയറക്ടറുമായ മോണ ഗാനം അല്‍ മര്‍റി പറഞ്ഞു: ആഗോള സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ നയതന്ത്രം, മാധ്യമം, സര്‍ക്കാര്‍ ആശയവിനിമയം എന്നിവ തമ്മിലുള്ള ബന്ധം കൂടുതല്‍ നിര്ണായകമാകുകയാണ്.
വ്യക്തതയോടെയും വിശ്വാസ്യതയോടെയും രാജ്യങ്ങള്‍ക്ക് എങ്ങനെ ആശയവിനിമയം നടത്താം, വിശ്വാസം എങ്ങനെ വളര്‍ത്താം, അതിര്‍ത്തികള്‍ക്കപ്പുറമുള്ള പ്രേക്ഷകരുമായി എങ്ങനെ ഫലപ്രദമായി ഇടപെടാം തുടങ്ങിയ വിഷയങ്ങളില്‍ നൂറ അല്‍ കഅബിയുടെ അനുഭവവും കാഴ്ചപ്പാടുകളും ഏറെ പ്രാധാന്യമുള്ളതാണെന്നും അവര്‍ പറഞ്ഞു. അറബ് മീഡിയ സമ്മിറ്റിന്റെ പുതിയ പ്രധാന ഘടകമായ ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ ഫോറം സര്‍ക്കാര്‍ സന്ദേശങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്യും. വിശ്വാസനിര്മാണം, സുതാര്യത, പ്രതിസന്ധി കൈകാര്യം ചെയ്യല്‍, ഡിജിറ്റല്‍ പരിവര്‍ത്തനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ ആശയവിനിമയത്തിന്റെ പങ്കും ഫോറം പരിശോധിക്കും.