ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഐക്യം വേണം; ഭിന്നിപ്പിക്കാന്‍ അവസരം നല്‍കരുത്: ശൈഖ് മുഹമ്മദ്

മനാമ: ബഹ്റൈനില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. യുവാവും യുവതിയും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. മരിച്ചവര്‍ പാക്കിസ്ഥാനികളാണെന്ന് ബെഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് നാല് പേരെയും താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മറ്റു വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ഇന്ന് രാവിലെയാണ് പാക്കിസ്ഥാന് സ്വദേശികളാണെന്ന് സ്ഥിരീകരിച്ചത്.
സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണോ എന്ന് അന്വേഷിക്കുകയാണെന്നും ബെഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സാണ് അന്വേഷണം നടത്തുന്നത്.



