റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

ന്യൂഡല്‍ഹി: ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തും. ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും മോദി ചര്‍ച്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പശ്ചിമേഷ്യയിലും യുക്രെയ്നിലും രൂക്ഷമായ യുദ്ധങ്ങളും സംഘര്‍ഷങ്ങളും തുടരുന്ന സാഹചര്യത്തിനിടയിലാണ് 18ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. സെപ്റ്റംബര്‍ 12, 13 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി നടക്കുന്നത്. വെള്ളിയാഴ്ച രാവിലെ തന്നെ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുട്ടിന് ഡല്‍ഹിയിലെത്തി. ഇറാന്റെ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രത്തലവന്മാര് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂഡല്‍ഹിയിലെത്തും. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനാ മേധാവികളും പങ്കെടുക്കും.
2020ല്‍ ഗല്‍വാനില്‍ ഇന്ത്യന്ചൈനീസ് സൈനികര്‍ ഏറ്റുമുട്ടലുണ്ടായതിന് ശേഷം ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നില്ല. ഷി ജിന്‍പിങ്ങുമായും മോദി ചര്‍ച്ച നടത്തിയേക്കും. 2019ന് ശേഷമുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സന്ദര്‍ശനം ഇന്ത്യചൈന ബന്ധം ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്. റഷ്യയുക്രെയ്ന്‍ യുദ്ധം, പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍, ആഗോള സാമ്പത്തിക വെല്ലുവിളികള്‍ എന്നിവയാകും ഉച്ചകോടി പ്രധാനമായും ചര്‍ച്ച ചെയ്യുക. 11 അംഗരാജ്യങ്ങളും 10 പങ്കാളിത്ത രാജ്യങ്ങളും പങ്കെടുക്കുന്ന വിപുലീകരിച്ച ബ്രിക്സ് കൂട്ടായ്മ നയതന്ത്രപരമായ നിലപാടുകള്‍ ചര്‍ച്ച ചെയ്യും. ഉച്ചകോടിയുടെ ഭാഗമായി തലസ്ഥാന നഗരിയില്‍ 25,000ഓളം സൈനികരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചുകൊണ്ട് ശക്തമായ സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും പൊതുജനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.