
ഐക്യരാഷ്ട്രസഭ അടിയന്തിരമായി ഇടപെടണമെന്ന് യുഎഇ
കോഴിക്കോട് : കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിക്കുന്നതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നും മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം. ആത്മഹത്യ ചെയ്ത എ.ഡി.എമ്മിനെക്കുറിച്ച് ഡിപ്പാര്‍ട്മെന്റിനോ വകുപ്പ് മന്ത്രിക്കോ പൊതുജനത്തിനോ യാതൊരു പരാതിയുമില്ല. സി.പി.എം നേതാക്കളുടെ മനുഷ്യത്വ രഹിതമായ ഇടപെടല്‍ കാരണം ഉദ്യോഗസ്ഥര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നാട്ടിലുള്ളത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധമുണ്ടാകും. എ.ഡി.എമ്മിന്റെ മരണത്തിന് കാരണക്കാരായ ആരൊക്കെയുണ്ടോ അവര്‍ക്കെല്ലാം എതിരെ അന്വേഷണവും ശക്തമായ നടപടിയും വേണമെന്ന് പി.എം.എ സലാം പറഞ്ഞു.
അധികാരത്തിലെത്തിയാല്‍ സി.പി.എം നേതാക്കള്‍ക്ക് പൊതുവെ ഉള്ള ധാര്‍ഷ്ട്യം തന്നെയാണ് ഇവിടെയും പ്രകടമായത്. ക്ഷണിക്കാത്ത യാത്രയയപ്പ് യോഗത്തിലേക്ക് കയറിച്ചെന്ന് എ.ഡി.എമ്മിനെ അധിക്ഷേപിച്ച ദിവ്യ ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. യാതൊരു തെളിവുമില്ലാതെ ഒരു ഉദ്യോഗസ്ഥനെ കൈക്കൂലിക്കാരന് എന്ന് വിശേഷിപ്പിച്ചാല്‍ സത്യസന്ധമായി പ്രവര്‍ത്തിച്ച ഒരു ഉദ്യോഗസ്ഥന് അത് സഹിക്കാന്‍ കഴിയണമെന്നില്ല. പൊതുമധ്യത്തില്‍ അപമാനിതനായതിന്റെ മനോവേദനയിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. അതുകൊണ്ട് തന്നെ ഈ ആത്മഹത്യയുടെ ഉത്തരവാദിത്തം ദിവ്യക്കുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ ഒരു നിമിഷം പോലും ഇരിക്കാനുള്ള യോഗ്യത ദിവ്യക്കില്ലെന്നും പി.എം.എ സലാം പറഞ്ഞു.