
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ദുബൈ : കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മുന്‍ മുഖ്യ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന സിഎച്ച് മുഹമ്മദ് കോയ സാഹിബ് അനുസ്മരണം ‘സിഎച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റും’ സി.എച്ച് രാഷ്ട്രസേവാ പുരസ്കാര സമര്‍പ്പണവും ഇന്ന് വൈകിട്ട് 6:30ന് ദുബൈ അല്‍ ബറാഹ വിമന്‍സ് അസോസിയേഷന് ഹാളില്‍ നടക്കും. എഐസി സി ജനറല്‍ സെക്രട്ടറിയും പാര്‍ലമെന്റിനകത്തും പുറത്തും ഇന്ത്യാ രാജ്യത്തിന്റെ ജനാധിപത്യ സംരക്ഷണത്തിനും മതേതര പൈതൃകത്തിന്റെ നിലനില്‍പ്പിനും വേണ്ടി ശബ്ദിക്കുന്ന കെസി വേണുഗോപാല്‍ എംപിക്ക് ചടങ്ങില്‍ സി.എച്ച് രാഷ്ട്രസേവാ പുരസ്കാരം സമ്മാനിക്കും.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലികുട്ടി,സികെ സുബൈര്‍,ഷിബു മീരാന്‍ ,സി പി ബാവ ഹാജി തുടങ്ങിയവര്‍ പങ്കെടുക്കും. സി.എച്ച് മുഹമ്മദ്കോയ തന്റെ ജീവിതത്തിലൂടെ നല്കിയ സന്ദേശം പൊതുജനങ്ങള്‍ക്കും പുതുതലമുറക്കും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. മികച്ച ഭരണാധികാരി,രാഷ്ട്രീയ നേതാവ്,എഴുത്തുകാരന്,പത്രപ്രവര്ത്തകന്,വിദ്യാഭ്യാസ വിചക്ഷണന്‍,സാമൂഹിക പരിഷ്കര്‍ത്താവ്,സാംസ്കാരിക നായകന് തുടങ്ങിയ മേഖലകളില്‍ പ്രശോഭിക്കുമ്പോഴും സാധാരണക്കാരായ തൊഴിലാളികളുയും പ്രയാസമനുഭവിക്കുന്നവരുടെയും ശബ്ദമാമാന് സിഎച്ചിന് കഴിഞ്ഞു. മതസൗഹാര്‍ദം വളര്‍ത്തുന്നതിനും പ്രശ്നബാധിത പ്രദേശങ്ങളില്‍ സമാധാനത്തിന്റെ സന്ദേശവാഹകനാകാനും സിഎച്ചിന് കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ യഥാക്രമം എന്‍കെ പ്രേമചന്ദ്രന് എംപി,സിപി ജോണ്‍, ഡോ.ശശി തരൂര്‍ എംപി,ഇ.ടി മുഹമ്മദ് ബഷീര്‍ എംപി എന്നിവരായിരുന്നു രാഷ്ട്രസേവാ പുരസ്കാര ജേതാക്കള്‍. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.