
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
കുവൈത്ത് സിറ്റി : സര്‍ക്കാര്‍ ഓഫീസുകളുടെ സായാഹ്ന ഷിഫ്റ്റ് തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുമെന്ന് ഉപപ്രധാനമന്ത്രിയും സിവില്‍ സര്‍വീസ് കമ്മീഷന് ആക്ടിംഗ് ചെയര്‍മാനുമായ ശരീദാ അല്‍ മൗഷര്‍ജി പറഞ്ഞു. സായാഹ്ന ഷിഫ്റ്റ് നടപ്പിലാക്കുന്നത് ഉദ്യോഗസ്ഥരുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കും. അതാത് ദിവസം തന്നെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയും സുഗമമാക്കുകയും ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ ത്വരിതപ്പെടുത്താന്‍ ഈ തീരുമാനം സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. ജീവനക്കാരുടെ തൊഴിലിടങ്ങളിലെ പിരിമുറുക്കം കുറക്കാനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സമയ മാറ്റം ഗുണം ചെയ്യും. ജീവനക്കാര്‍ അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകള്‍ പ്രയോജനപ്പെടുത്തേണ്ടി വരുന്ന പൗരന്മാര്ക്കും വിദേശി താമസക്കാര്‍ക്കും സമയമാറ്റം ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. അവധിയെടുത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ സേവനം ഉപയോഗപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്. കൂടാതെ രാവിലെയുള്ള ഗതാഗതക്കുരുക്ക് കുറക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സമയമാറ്റം വഴി കഴിയുമെന്നും പ്രതീക്ഷിക്കുന്നു.