സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ബെയ്ജിങ്: ചൈന രണ്ട് പുതിയ റിമോട്ട് സെന്‍സിങ് ഉപഗ്രഹ ഗ്രൂപ്പുകള്‍ വിജയകരമായി വിക്ഷേപിച്ചു. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ജിയുക്വാന്‍ സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടന്നത്. യാവോഗാന്53, യാവോഗാന്56 ഗ്രൂപ്പുകളില്‍പ്പെട്ട ഉപഗ്രഹങ്ങളാണ് ലോങ് മാര്‍ച്ച്4ബി കാരിയര്‍ റോക്കറ്റില്‍ വിക്ഷേപിച്ചത്. ഉപഗ്രഹങ്ങള്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ചതായി ചൈന അറിയിച്ചു.
ഭൂമിപ്രകൃതി വിഭവങ്ങളുടെ സര്‍വേ, വിളവെടുപ്പ് കണക്കാക്കല്‍, ദുരന്തനിവാരണവും ദുരന്തനാശനഷ്ടം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായാണ് ഉപഗ്രഹങ്ങള്‍ പ്രധാനമായും ഉപയോഗിക്കുക. ചൈനയുടെ ലോങ് മാര്‍ച്ച് റോക്കറ്റ് പരമ്പരയുടെ 666ാമത്തെ ദൗത്യമായിരുന്നു ഈ വിക്ഷേപണം.



