സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വെച്ചില്ലെങ്കില്‍ ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ സമരം ആരംഭിക്കുമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്കെ. മുംബൈയില്‍ തുടങ്ങുന്ന സമരം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും അഭിജീത് ദീപ്കെ പ്രഖ്യാപിച്ചു. സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു അഭിജീത്തിന്റെ പ്രതികരണം. ഈ ഗാന്ധി ജയന്തി ദിനത്തില്‍ ജനാധിപത്യത്തെ സംരക്ഷിക്കാമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും കുറിപ്പിലുണ്ട്.
തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ക്രമക്കേട് നടക്കുന്നെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍, തിരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് അഭിജീത് ദീപ്കെ ആവശ്യപ്പെട്ടു. എക്സിലെ മറ്റൊരു കുറിപ്പിലൂടെയായിരുന്നു പ്രതികരണം. തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ പ്രതിപക്ഷം പങ്കാളികളാകുന്നത്, പിഴവുകളുള്ള സംവിധാനത്തിന് അംഗീകാരം നല്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പ്രതിപക്ഷത്തിന് വേണ്ടി’, എന്ന ആമുഖത്തോടെയാണ് അഭിജീത്തിന്റെ കുറിപ്പ്. അതെ, തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുന്നുണ്ട്. എന്നാല്‍, അട്ടിമറിക്കപ്പെട്ട തിരഞ്ഞെടുപ്പുകളില്‍ നിങ്ങള്‍ തുടര്‍ന്നും പങ്കെടുക്കുമ്പോള്‍, നിങ്ങള്‍ ഇത്തരം തിരഞ്ഞെടുപ്പുകളെ സാധൂകരിക്കുകയും അവ സ്വതന്ത്രവും നീതിയുക്തവുമാണെന്ന മിഥ്യാധാരണ നിലനിര്‍ത്താന്‍ സഹായിക്കുകയുമാണ് ചെയ്യുന്നതെന്നും അഭിജീത് കുറിച്ചു.
അതേ സമയം, പ്രതിഷേധം ഭയന്ന് ഗ്യാനേഷ് കുമാറിന്റെ പൊതുപരിപാടകള് റദ്ദാക്കി. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ സംഘടിപ്പിച്ച ഗ്രാന്‍ഡ് ഡയലോഗ് എന്ന പരിപാടി ഉള്‍പ്പെടെയാണ് റദ്ദാക്കിയത്. തിങ്കളാഴ്ച വാരാണസിയില്‍ നടക്കാനിരുന്ന മറ്റൊരു പരിപാടിയും റദ്ദാക്കി.