
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും മുന്‍ എം.എല്‍.എ ടി.വി രാജേഷിനുമെതിരെ തെളിവുണ്ടെന്ന് വിചാരണ കോടതി. ഇരുവര്‍ക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങള്‍ നിലനില്ക്കുന്നുണ്ടെന്നുന്നുമാണ് കോടതിയുടെ നിരീക്ഷണം. പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് വിചാരണ കോടതിയുടെ ഉത്തരവ്.
പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നല്കിയ വിടുതല്‍ ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. വിശദമായ വാദം കേട്ട ശേഷമാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി പ്രതികളായ പി ജയരാജന്റെയും ടി വി രാജേഷിന്റെയും ഹര്‍ജി തള്ളിയത്.
ഷുക്കൂര്‍ വധക്കേസില്‍ സിബിഐ ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയത്. കൊലപാതകവുമായി ബന്ധമില്ലെന്നും രാഷ്ട്രീയമായ കാരണങ്ങളാല്‍ പ്രതി ചേര്‍ത്തതെന്നുമായിരുന്നു ഇരുവരുടെയും വാദം. എന്നാല്‍ പ്രതികളായ നാലു പേര് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വച്ച് ഗൂഢാലോചന നടത്തിയെന്നായിരു പ്രോസിക്യൂഷന്റെ വാദം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുമായി ഇരുവരും ഗൂഢാലോചന നടത്തിയത് തെളിയിക്കുന്നതിനുള്ള ശാസ്ത്രീയമായ തെളിവുകള്‍ ഉള്‍പ്പടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ കോടതി ഇരുവര്‍ക്കുമെതിരെ തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയത്. 2012 ഫെബ്രുവരി 20നാണ്് എംഎസ്എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ സി.പി.എം കാപാലികരാല്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടത്.