യുവതിയെ പീഡിപ്പിച്ചശേഷം യുഎഇയിലേക്ക് രക്ഷപ്പെട്ടു; മലയാളിയെ നാടുകടത്തലിലൂടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു

റിയാദ്: പോരാട്ടം അവസാനിപ്പിക്കുന്നതിനായി യെമനിലെ ഹൂതി വിമതര്‍ സൗദി അറേബ്യയോട് 51 ബില്യണ്‍ ഡോളറും തങ്ങളെ യെമന്റെ ഭരണാധികാരികളായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടെതായി വാള് സ്ട്രീറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് സൗദി വിദേശകാര്യ മന്ത്രാലയം പൂര്‍ണ്ണമായും തള്ളി. വാള് സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന് വ്യാഴാഴ്ച വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരുടെയോ അവരുടെ ഉറവിടങ്ങളെന്ന് അവകാശപ്പെടുന്നവരുടെയോ കെട്ടിച്ചമച്ച കഥകളാണ് ഈ വാര്‍ത്തയെന്ന് സൗദി പബ്ലിക് ഡിപ്ലോമസി ഡെപ്യൂട്ടി മിനിസ്റ്റര്‍ റായെദ് ക്രിംലി എക്സില്‍ കുറിച്ചു.
യെമന്‍ സര്‍ക്കാരിനെതിരെ കലാപം ഉയര്‍ത്തുകയും ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുകയും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ സംഘര്‍ഷങ്ങളിലേക്ക് അതിനെ വലിച്ചിഴയ്ക്കുകയുമാണ് ഹൂതികള്‍ ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചെങ്കടലിലെ വാണിജ്യ കപ്പലുകള്‍ക്ക് നേരെയും സിവിലിയന്‍-സാമ്പത്തിക കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം നടത്തുന്ന ഹൂതികള്‍ സമാധാന ശ്രമങ്ങളെ നിരന്തരം തള്ളിക്കളയുകയാണെന്നും ക്രിംലി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു സര്‍ക്കാര്‍ യെമനില്‍ നിലവിലുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.