യുവതിയെ പീഡിപ്പിച്ചശേഷം യുഎഇയിലേക്ക് രക്ഷപ്പെട്ടു; മലയാളിയെ നാടുകടത്തലിലൂടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു

ജറുസലേം: ഇസ്രായേലില്‍ നടന്ന പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് പ്രതിപക്ഷ നേതാവ് ഗാഡി ഐസന്‍കോട്ടിനെ പിന്തുണയ്ക്കുമെന്ന് അറബ് പാര്‍ട്ടികളുടെ സഖ്യമായ ജോയിന്റ് ലിസ്റ്റ് പ്രഖ്യാപിച്ചു. ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിനെ കണ്ട് തങ്ങളുടെ തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്ന് ജോയിന്റ് ലിസ്റ്റ് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
120 അംഗങ്ങളുള്ള ഇസ്രായേല്‍ പാര്‍ലമെന്റായ സെനറ്റില്‍ 19 സീറ്റുകള്‍ നേടിയാണ് അറബ് ഭൂരിപക്ഷ പാര്‍ട്ടികളുടെ മുന്നണി ചരിത്ര വിജയം കുറിച്ചത്. ഇതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന ‘കിങ് മേക്കര്‍’ പദവിയിലേക്ക് ഇവര്‍ ഉയര്‍ന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഖ്യത്തിനോ ഗാഡി ഐസന്‍കോട്ടിന്റെ സഖ്യത്തിനോ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
നെതന്യാഹുവിന്റെ വലതുപക്ഷ ലിക്വിഡ് പാര്‍ട്ടിയും തീവ്ര വലതുപക്ഷ സഖ്യകക്ഷികളും ചേര്‍ന്ന് 53 സീറ്റുകള്‍ നേടി. ഐസന്‍കോട്ടിന്റെ പാര്‍ട്ടിയായ ‘യാഷറും’ മറ്റ് മൂന്ന് പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് 48 സീറ്റുകള്‍ നേടി. യുണൈറ്റഡ് അറബ് ലിസ്റ്റും ജോയിന്റ് ലിസ്റ്റും ചേര്‍ന്ന് 19 സീറ്റുകള്‍ സ്വന്തമാക്കി. സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ചര്‍ച്ചകള്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ആരംഭിച്ചിട്ടുണ്ട്.
അതേസമയം, തിരഞ്ഞെടുപ്പില്‍ വിദേശ രാജ്യങ്ങള്‍ ഇടപെട്ടെന്ന ആരോപണവുമായി നെതന്യാഹു വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേലിലെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ വിദേശ രാജ്യങ്ങള്‍ വന്‍തുക ചെലവഴിച്ചതായി ശക്തമായ സംശയങ്ങളുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.