യുവതിയെ പീഡിപ്പിച്ചശേഷം യുഎഇയിലേക്ക് രക്ഷപ്പെട്ടു; മലയാളിയെ നാടുകടത്തലിലൂടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു

ടെഹ്റാന്: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം യുദ്ധം വീണ്ടും ശക്തമായേക്കുമെന്ന ആശങ്കകള്‍ക്കിടയില്‍, ഖത്തര്‍ മുഖേന ഇറാന് അമേരിക്കയ്ക്ക് ആണവ നിര്‍ദ്ദേശങ്ങള്‍ കൈമാറി. എന്നാല്‍ തങ്ങള്‍ മുന്നോട്ടുവെച്ച ഏഴ് നിബന്ധനകള്‍ വാഷിംഗ്ടണ്‍ പൂര്‍ണമായി അംഗീകരിച്ചതിനു ശേഷം മാത്രമേ ചര്‍ച്ചകള്‍ സാധ്യമാകൂ എന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന് റോയിട്ടേഴ്സിനോട് വ്യക്തമാക്കി.
യു.എസ് ഈ നിര്‍ദ്ദേശം പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥന് പ്രതികരിച്ചു. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിനുശേഷം സൈനിക നടപടികള്‍ പുനരാരംഭിക്കുന്ന കാര്യം യു.എസ് പ്രസിഡന്റ് ട്രംപ് തള്ളിക്കളഞ്ഞിരുന്നില്ല. യുദ്ധം പുനരാരംഭിച്ചാല്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇറാന്റെയും തീരുമാനം.
റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഇറാന്റെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനായ മൊഹ്സെന്‍ റെസായിയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ‘നയതന്ത്ര വിഷയത്തില്‍ ഏഴ് വ്യവസ്ഥകള്‍ ഞങ്ങള്‍ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. ഈ ഏഴ് നിബന്ധനകളും നടപ്പിലാക്കാത്ത പക്ഷം ഞങ്ങള്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുകയോ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയോ ഇല്ല,’ എന്ന് അദ്ദേഹം പറഞ്ഞു.
ഇറാനുമേലുള്ള യു.എസ് ഉപരോധങ്ങള്‍ പിന്‍വലിക്കുക, മരവിപ്പിച്ച ഇറാനിയന്‍ സ്വത്തുക്കള്‍ വിട്ടുകൊടുക്കുക, യുദ്ധനഷ്ടപരിഹാരം നല്‍കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ പ്രാഥമിക ചര്‍ച്ചകളില്‍ തന്നെ ആണവവിഷയങ്ങള് ഉള്‍പ്പെടുത്തണമെന്നാണ് വാഷിംഗ്ടണിന്റെ ആവശ്യം.