സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ദുബൈ: കേരളത്തിലെ പ്രമുഖ സൈബര്‍ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബര്‍ സുരക്ഷാ ഉച്ചകോടി (കെസിഎസ്എസ് ) 2026 സെപ്റ്റംബര്‍ 5ന് കൊച്ചിയിലെ ലീ മെറിഡിയനില്‍ വച്ച് നടത്തുമെന്ന് സംഘാടകര്‍ ദുബൈയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സൈബര്‍ സുരക്ഷ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ വിശ്വാസ്യത, സൈബര്‍ പ്രതിരോധശേഷി എന്നിവയുടെ ഭാവി ചര്‍ച്ച ചെയ്യുന്നതിനായി 750ലധികം പ്രതിനിധികള്‍ പങ്കെടുക്കും. 40ലധികം പ്രാസംഗികര്‍, 20ലധികം വിദഗ്ദ്ധ സെഷനുകള്‍, 10ലധികം മുന്‍നിര സാങ്കേതിക പങ്കാളികള്‍ ഈ ഉച്ചകോടിയില്‍ ഒന്നിക്കുന്നു.കേരള സര്‍ക്കാര്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് എന്നിവയുമായി സഹകരിച്ച് എഫ് 9 ഇന്‍ഫോടെക്കാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഡാറ്റാ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ, ടൈ കേരള, കൊച്ചിന് ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവരുള്‍പ്പെടെ പ്രമുഖ സ്ട്രാറ്റജിക്, ഇന്‍ഡസ്ട്രി, കമ്മ്യൂണിറ്റി, അക്കാദമിയ, സാങ്കേതിക പങ്കാളികളുടെ ശക്തമായ കൂട്ടായ്മയുടെ പിന്തുണയും ഈ ഉച്ചകോടിക്കുണ്ട്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ കൂടിയായ ഡിജിപി മനോജ് എബ്രഹാം മുഖ്യാതിഥിയായി പങ്കെടുക്കും. മന്ത്രിമാര്‍, നയരൂപീകരണ വിദഗ്ദ്ധര്‍, നയതന്ത്രജ്ഞര്‍ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും. പരിപാടിയെക്കുറിച്ചുള്ള അന്തിമ പ്രഖ്യാപനം പിന്നീടുണ്ടാവും. സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ടുള്ള വിവിധ മേഖലയിലുള്ളവര്‍ ഇതിന്റെ ഭാഗമാവും. ഹൈബി ഈഡന് എം.പി, കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ഡാറ്റാ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ സി.ഇ.ഒ വിനായക് ഗോഡ്സെ, ഭാരത സര്‍ക്കാരിന്റെ മുന്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്റര്‍ ലെഫ്റ്റനന്റ് ജനറല്‍ മാധവന് ഉണ്ണികൃഷ്ണന് നായര്‍ എന്നിവരും പങ്കെടുക്കും. കൂടുതല്‍ സുരക്ഷിതവും പ്രതിരോധശേഷിയുമുള്ള ഒരു ഡിജിറ്റല്‍ ഭാവിയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന് വേഗത കൂട്ടാനും, ആശയങ്ങള്‍ പങ്കുവെക്കാനും, സഹകരണം വര്‍ദ്ധിപ്പിക്കാനും ഈ ഉച്ചകോടി സഹായിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ഈ വര്‍ഷത്തെ പതിപ്പില്‍ സൈബര്‍ എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കും. ഇന്ത്യയുടെ സൈബര്‍ സുരക്ഷാ രംഗത്തെ മികച്ച സംഭാവനകളെ മാനിച്ച് അഞ്ച് വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. സൈബര്‍സെക്യൂരിറ്റി ലീഡര്‍ ഓഫ് ദി ഇയര്‍, സൈബര്‍ സെക്യൂരിറ്റി എന്റര്‍പ്രൈസ് ഓഫ് ദി ഇയര്‍, സൈബര്‍ സെക്യൂരിറ്റി പ്രൊഡക്റ്റ് ഓഫ് ദി ഇയര്‍, സൈബര്‍ സെക്യൂരിറ്റി ഇന്നൊവേഷന് അവാര്‍ഡ്, ഇക്കോസിസ്റ്റം എക്സലന്‍സ് അവാര്‍ഡ് എന്നിങ്ങനെയാണ് അവാര്‍ഡ്. കെ സി എസ് എസ് 2026ന്റെ സംഘാടകരും യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനവുമായ എഫ് 9 ഇന്‍ഫോടെക് കമ്പനി കോഫൗണ്ടറും സി.ഇ.ഒയുമായ ജയകുമാര്‍ മോഹന്ചന്ദ്രന്, ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസറും സൈബര്‍ സെക്യൂരിറ്റി ബിസിനസ് മേധാവിയുമായ രാജേഷ് വിക്രമന് , ചീഫ് പീപ്പിള്‍ ഓഫീസറായ മഞ്ജുഷ ജയകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.