എയര്‍പോര്‍ട്ട് ആക്രമണത്തില്‍ നടുങ്ങി സൗദി: ഹൂതികളെ വെറുതെ വിടില്ലെന്ന് സഖ്യസേന; വ്യോമാക്രമണത്തെക്കുറിച്ച് ആലോചിക്കുന്നതായി ട്രംപ്

ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) നടത്തുന്ന സമരത്തില്‍ പങ്കെടുക്കരുതെന്ന് മസ്ജിദിലെത്തി സന്ദേശം വാഹിച്ച് ഡല്‍ഹി പോലീസ്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സമരത്തില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് വിവിധ ഇടങ്ങളില്‍ പൊലീസിന്റെ ക്യാമ്പയിന് നടക്കുകയാണ്. യുവജന സംഘടനകളോട് അടക്കമാണ് അഭ്യര്‍ത്ഥന.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 10ന് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടക്കാനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി പഴയ ഡല്‍ഹിയിലെ മുസ്ലിം പള്ളിയിലെത്തിയ ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരാണ് പ്രതിഷേധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടത്. പള്ളിയിലെ മൈക്ക് ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ ജനങ്ങളെ അഭിസംബോധന ചെയ്തത്. തങ്ങളുടെ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ കുട്ടികളെയോ അനാവശ്യമായി ജനക്കൂട്ടത്തില്‍ പങ്കുചേരാനോ ജന്തര്‍മന്തറിലെ പ്രതിഷേധത്തിന് പോകാനോ അനുവദിക്കരുതെന്ന് പോലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്കി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സമരത്തിന് മുന്നോടിയായി പോലീസ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയവും ഛത്രസാല്‍ സ്റ്റേഡിയവും തടങ്കല്‍ കേന്ദ്രങ്ങള്‍ ആക്കും. ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ ഗതാഗതം നിയന്ത്രിക്കാന്‍ റെയില്‍വേ അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണ്. ഹോട്ടലുകളിലും ഒയോ റൂമുകളിലും പുതിയ ബുക്കിംഗുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
സമരത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 70 കമ്പനി കേന്ദ്രസേന കൂടി ഡല്‍ഹിലേക്ക് എത്തി. പശ്ചിമബംഗാളില്‍ നിന്ന് 40 കമ്പനികളും ഛത്തീസ്ഗഢില്‍ നിന്ന് 30 കമ്പനികളുമാണ് സുരക്ഷയ്ക്കായി എത്തിയിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നീക്കം. അതേസമയം, ഒരാഴ്ചയ്ക്കിടെയുള്ള സന്ദര്‍ശനങ്ങള്‍ റദ്ദാക്കി അമിത് ഷാ ഡല്‍ഹിയില്‍ തുടരുകയാണ്.