സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

Dubai Land Department Announced Flexi Rent Project
ദുബൈ: താമസിക്കാനായി വീടുകളും ഫഌറ്റുകളും റൂമുകളും വാടകക്കെടുക്കുന്നവര്‍ക്ക് ഫ്ളെക്സി റെന്റ് പദ്ധതിയുമായി ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ്.
വാടകക്കാര്‍ക്ക് മാസ, െ്രെതമാസ, വാര്‍ഷിക ഗഡുക്കളായി വാടക അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന പദ്ധതിയാണ് Dubai Land Department (DLD) ആരംഭിച്ചിരിക്കുന്നത്. ഈ പദ്ധതിയില്‍ പങ്കെടുക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വഴി വീടുകള്‍ വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് മാസാന്തം, മൂന്ന് മാസത്തിലൊരിക്കല്‍ അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എന്നിങ്ങനെ വിവിധ രീതികളില്‍ വാടക അടയ്ക്കാനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത്. ഇതിലൂടെ ഒരുമിച്ച് വലിയ തുക നല്‍കേണ്ട സാമ്പത്തിക ബാധ്യത കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്. താമസക്കാരുടെ സാമ്പത്തിക സമ്മര്‍ദ്ദം കുറയ്ക്കുകയും ദീര്‍ഘകാല സാമൂഹിക ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചതെന്ന് ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ് റന്റല്‍ അഫയേഴ്സ് വിഭാഗം ഡയറക്ടര്‍ ഖാലിദ് അല്‍ ശൈബാനി പറഞ്ഞു. ആദ്യഘട്ടത്തില്‍ ദുബൈയിലെ 12 പ്രമുഖ ഡെവലപ്പര്‍മാരാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ കമ്പനികളുമായി സഹകരിക്കാനുള്ള സാധ്യതയും അധികൃതര്‍ സൂചിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി: വാടക ഗഡുക്കളായി വിഭജിക്കാം, ഗ്രേസ് പീരിയഡ് അനുവദിക്കാം, പേയ്മെന്റ് പ്ലാനുകള്‍ പുനഃക്രമീകരിക്കാം, ചില പ്രത്യേക സാഹചര്യങ്ങളില്‍ ഈ വര്‍ഷത്തെ വാടക വര്‍ധന ഒഴിവാക്കാനും കഴിയും. വാടക സംബന്ധിച്ചുള്ള ഓരോ കേസും വാടകക്കാരനും കമ്പനിയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും നടപ്പാക്കുക. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ചെക്ക് എന്നിവ ഉപയോഗിച്ച് പണമടയ്ക്കാനും സൗകര്യമുണ്ടായിരിക്കും. ഈ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് നാല് ചെക്കുകളായി വാടക നല്കാന് കരാറായിരുന്നവര്ക്കും അധിക ഫീസ് ഒഴിവാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് തുടക്കം മാത്രമാണെന്നും ഭാവിയില്‍ കൂടുതല്‍ കുറഞ്ഞ ചെലവിലുള്ള വാടക പദ്ധതികളും റിയല്‍ എസ്റ്റേറ്റ് നവീകരണങ്ങളും അവതരിപ്പിക്കുമെന്നും ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.