സൗദി-യെമന് സംഘര്ഷം അവസാനിപ്പിക്കാന് സഹായിക്കാമെന്ന് ഇറാന്; സൈനിക പരിഹാരമില്ലെന്ന് അരാഗ്ചി

ദുബൈ: പരിശീലനമോ പരീക്ഷകളോ ഇല്ലാതെ അയല്രാജ്യങ്ങളില് നിന്ന് വ്യാജ ഡ്രൈവിംഗ് ലൈസന്സ് തരപ്പെടുത്തി നല്കുന്ന സംഘത്തിലെ എട്ട് പേരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ലൈസന്സിന് 10,000 ദിര്ഹം ഈടാക്കിയാണ് ഇവര് തട്ടിപ്പ് നടത്തിയിരുന്നത്.
ഡ്രൈവിംഗ് ക്ലാസുകളിലോ പരീക്ഷകളിലോ പങ്കെടുക്കാതെ തന്നെ ആവശ്യക്കാര്ക്ക് പ്രതികള് അയല്രാജ്യങ്ങളില് നിന്നുള്ള ലൈസന്സുകള് സംഘടിപ്പിച്ചു നല്കും. ഈ വ്യാജ ലൈസന്സുകള് പിന്നീട് ദുബൈ റോഡ്സ് ആന്ഡ് ട്രാന്സ്പോര്ട്ട് അതോറിറ്റിയുടെ അനുമതി പ്രകാരം യുഎഇ ഡ്രൈവിംഗ് ലൈസന്സുകളായി മാറ്റുന്നതായിരുന്നു സംഘത്തിന്റെ രീതി. യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെയും ആര്ടിഎയുടെയും സഹകരണത്തോടെ ദുബൈ പോലീസ് ജനറല് ഡിപ്പാര്ട്ട്മെന്റ് ഓഫ് ക്രിമിനല് ഇന്വെസ്റ്റിഗേഷനാണ് പ്രതികളെ പിടികൂടിയത്.
അര്ഹരായവര്ക്ക് പരീക്ഷകളില്ലാതെ വിദേശ ലൈസന്സ് യുഎഇ ലൈസന്സായി മാറ്റാന് സഹായിക്കുന്ന സംവിധാനത്തെയാണ് ഇവര് തട്ടിപ്പിനായി ദുരുപയോഗം ചെയ്തത്. വ്യാജ മാര്ഗ്ഗങ്ങളിലൂടെ ലൈസന്സ് സ്വന്തമാക്കുന്ന ഉപഭോക്താക്കള്ക്കെതിരെയും കര്ശന നിയമനടപടികള് ഉണ്ടാകുമെന്ന് അധികൃതര് വ്യക്തമാക്കി. വിദേശ ലൈസന്സ് യു.എ.ഇ ലൈസന്സിലേക്ക് മാറ്റിയതുകൊണ്ട് അത് നിയമവിധേയമാകില്ലെന്നും ഇത്തരം ഇടപാടുകളില് പങ്കാളികളാകുന്നവര് നിയമനടപടികള്ക്ക് വിധേയരാകേണ്ടി വരുമെന്നും പോലീസ് ഓര്മ്മിപ്പിച്ചു.