സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തെളിവായി പൊലീസ് മേധാവിക്ക് നല്കിയ വീണയുടെ റെഡ് ബുക്കിലെ വിവരങ്ങള്‍ പുറത്ത്. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ, മുന്‍മന്ത്രിയും ഭര്‍ത്താവുമായ പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ എന്നിവര്‍ ഹവാല ഇടപാടിലൂടെ ദുബൈയിലേക്കു പണമയച്ചതിനെപ്പറ്റിയാണ് ഇവയെന്ന് ഇ.ഡി പറയുന്നു. റെഡ് ബുക്കിന്റെ ഒന്‍പതു പേജുകളുടെ പകര്‍പ്പ് സംസ്ഥാന പോലീസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഇ.ഡി. ചേര്‍ത്തിട്ടുണ്ട്. വീട്ടില്‍നടത്തിയ റെയ്ഡില്‍ മകള്‍ വീണയുടെ ചുവന്ന ഡയറി കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയന് രംഗത്തുവന്നതിനുപിന്നാലെയാണ് റെഡ് ബുക്കിലെ വിവരങ്ങള്‍ പുറത്തുവിട്ടത്.
ഇതിനൊപ്പം മറ്റൊരുകടലാസില്‍ വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ അടുപ്പക്കാര്‍ക്ക് പണം നല്‍കിയതിന്റെ വിവരവും രേഖപ്പെടുത്തിയിട്ടുണ്ട്. ഫൈജാസ്, നിഖില്‍, വാരിസ്, ഷൈജല്‍ എന്നിവരുടെ പേരുകളാണ് ഇതില്‍ പ്രധാനമായുള്ളത്. വിദേശത്തുള്ള ചില ബാങ്കുകളുടെ പേരും അക്കൗണ്ട് നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. തുകയുടെ കണക്ക് ദിര്‍ഹത്തിലാണ് എഴുതിയിരിക്കുന്നത്. ഉദാഹരണത്തിന് 2024 സെപ്റ്റംബര്‍ 17-ന് ആകെ നിക്ഷേപം 2,82,600 എഇഡി(അറബ് എമിറേറ്റ്സ് ദിര്‍ഹം) എന്നുണ്ട്. ഫൈജാസ് വഴി പണം നല്‍കിയതിന്റെ വിവരമുണ്ട്. കണ്ടെടുത്ത ഡയറിയില്‍ വീണയും സാക്ഷികളും ഒപ്പിട്ട് സ്ഥിരീകരിച്ചതും കാണാം.
വാരിസിന്റെ വാട്സാപ്പ് ചാറ്റുകളില്‍ ചില നമ്പറുകള്‍ ഹവാല എന്നുകൂടി ചേര്‍ത്താണ് സേവുചെയ്തിരിക്കുന്നത്. സുബൈര്‍ കരുവാംപൊയിലിനെ ‘സുബൈര്‍ കൊടുവള്ളി ഹവാല’ എന്നപേരിലാണ് സേവുചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചില നമ്പറുകള്‍ ഹവാല ഏജന്റ് എന്ന് കൂട്ടിച്ചേര്‍ത്താണ് സേവു ചെയ്തിരിക്കുന്നത്. കറന്‍സിനോട്ടുകളിലെ നമ്പറാണ് വാട്സാപ്പ് സന്ദേശത്തിലൂടെ അയച്ചുനല്‍കിയത്. ഇത് പണം കൈമാറുന്നതിനുള്ള കോഡ് സന്ദേശമാണെന്നാണ് ഇ.ഡി.യുടെ വാദം. കേരളത്തില്‍ സംഭരിച്ച പണം വലിയതോതില്‍ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്നാണ് ഇ.ഡി.യുടെ ആരോപണം. ഇ.ഡി. കണ്ടെത്തിയ കള്ളപ്പണ ഇടപാട് അതത് പ്രദേശത്തെ പോലീസ് അന്വേഷിക്കേണ്ടതാണെന്ന പി.എം.എല്‍.എ. നിയമത്തിലെ വകുപ്പുപ്രകാരമാണ് റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയത്.
തിരുവനന്തപുരം ബേക്കറി ജംക്ഷനില്‍ പിണറായി വിജയനൊപ്പം വീണ താമസിച്ച വാടകവീട്ടില്‍ മേയ് 27ന് ഇ.ഡി. നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ‘റെഡ് ബുക്കി’ലാണ് പണമിടപാട് വിവരങ്ങള്‍ കുറിച്ചിട്ടുള്ളതെന്ന് കത്തില്‍ പറയുന്നു. റിയാസിന്റെ പൂര്‍ണ അറിവോടെ, അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വഴി 2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെയായിരുന്നു ഹവാല ഉള്‍പ്പെടെയുള്ള പണമിടപാടുകള്‍ എന്നും കത്തിലുണ്ട്.