സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സമാധാനപരമായി നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ബലപ്രയോഗം നടത്തിയതായും നേതാക്കളെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയതായും സിപിഎം എംപി എ.എ. റഹീം ആരോപിച്ചു.
കമ്മീഷന് ഓഫീസിന് തൊട്ടുമുന്നില്‍വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നിലത്തിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇവിടെനിന്ന് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പല നേതാക്കളെയും വലിച്ചിഴച്ചാണ് പോലീസ് വാഹനത്തില്‍ കയറ്റിയത്. കൊടികള്‍ പിടിച്ചുവാങ്ങുകയും പ്ലക്കാര്‍ഡുകള്‍ വലിച്ചുകീറുകയും ചെയ്തതായും ആരോപണമുണ്ട്.
സിപിഎം, സിപിഐ, സിപിഐ എംഎല്, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ഉച്ചയ്ക്ക് ഒരുമണിയോടെ ഇടത് നേതാക്കളുടെ നേതൃത്വത്തില്‍ നൂറോളം പേര് മാര്‍ച്ച് നടത്തിയത്. വൃന്ദ കാരാട്ട്, സുഭാഷിണി അലി, ഡോ. വി. ശിവദാസന്‍, എ.എ. റഹീം തുടങ്ങിയ നേതാക്കള്‍ പ്രകടനത്തില്‍ പങ്കെടുത്തു.