ഡോളര്‍ ദുര്‍ബലം; സ്വര്‍ണം ശക്തം; പവന് 2120 രൂപ വര്‍ധിച്ചു

ദുബൈ: 88 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ യുവതി വിശാഖ റാത്തോഡിനെ യുഎഇ ഇന്ത്യയിലേക്ക് നാടുകടത്തി. ഇന്റര്‍പോള്‍ നോട്ടീസുള്ള ഇവരെ ഇന്ത്യയിലെത്തിച്ചതായി സിബിഐ അറിയിച്ചു. ഓഗസ്റ്റ് 3ന് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന വിശാഖ റാത്തോഡിനെ അതേ ദിവസം പൂനെയില്‍ എത്തിക്കുകയും മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ചേര്‍ന്നാണ് നടപടികള്‍ ഏകോപിപ്പിച്ചത്. വിശാഖ റാത്തോഡും ഭര്‍ത്താവ് അവിനാഷ് റാത്തോഡും ചേര്‍ന്ന് വിവിധ നിക്ഷേപ പദ്ധതികളിലൂടെ നിക്ഷേപകരെ ആകര്‍ഷിച്ചു. എല്ലാ മാസവും നിശ്ചിത ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച പണം നിരവധി ബാങ്ക് അക്കൗണ്ടുകളിലൂടെയും ഡീമാറ്റ് അക്കൗണ്ടുകളിലൂടെയും തിരിമറി നടത്തിയെന്നാണ് ആരോപണം. ആകെ 88 കോടി രൂപയുടെ തട്ടിപ്പാണ് കേസിലുള്ളത്. ജൂണ്‍ 4ന് വിശാഖ റാത്തോഡിനും അവിനാഷ് റാത്തോഡിനുമെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് ഇരുവരെയും കണ്ടെത്തി ഇന്ത്യയിലെത്തിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ സഹകരണം ലഭിച്ചത്.
വിശാഖയുടെ ഭര്‍ത്താവ് അവിനാഷ് റാത്തോഡിനെ നേരത്തേ യുഎഇയില്‍ അറസ്റ്റ് ചെയ്ത് ജൂലൈ 23ന് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. മുംബൈ വിമാനത്താവളത്തിലെത്തിയ ഉടന്‍ പൂനെ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. പിന്നീട് കോടതി അദ്ദേഹത്തെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ പ്രധാന സൂത്രധാരന്‍ അവിനാഷാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 025ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 24,600ലധികം ഇന്ത്യക്കാരെ നാടുകടത്തി. ഇതില്‍ ഏറ്റവും കൂടുതല്‍ പേര് സൗദി അറേബ്യയില്‍ നിന്നാണ്. റിയാദില്‍ നിന്ന് 7,019 പേരെയും ജിദ്ദയില്‍ നിന്ന് 3,865 പേരെയും. ആകെ 10,884 ഇന്ത്യക്കാരെയും നാടുകടത്തി. 2025ല്‍ യുഎഇയില്‍ നിന്ന് 1,469 ഇന്ത്യക്കാരെ നാടുകടത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.