സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

രാജപുര: പഞ്ചാബിലെ സരായ് ബന്ജാര റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനില്‍ വന്‍ തീപിടിത്തം. അമൃത്സറില് നിന്ന് ന്യൂ ജല്‍പായ്ഗുരിയിലേക്ക് പോവുകയായിരുന്ന കര്‍മ്മഭൂമി എക്സ്പ്രസിന്റെ എഞ്ചിനില്‍ നിന്നുള്ള അഞ്ചാമത്തെ കോച്ചിലാണ് ആദ്യം തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മറ്റ് കോച്ചുകളിലേക്കും തീ പടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണ് പ്രാഥമിക സംശയമെങ്കിലും സംഭവത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അമൃത്സറില് നിന്ന് പുറപ്പെട്ട ട്രെയിന്‍ രാജപുരയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ബസന്ത്പുര റെയില്‍വേ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് സംഭവം. കോച്ചുകളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടതോടെ റെയില്‍വേ ഉദ്യോഗസ്ഥരും എമര്‍ജന്‍സി ജീവനക്കാരും ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. തീ വ്യാപിക്കുന്നതിന് മുമ്പ് യാത്രക്കാരെ പുറത്തെത്തിക്കാനായി. ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം.എന്നാല്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.