സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ദുബൈ: യുഎസ് മിഡ്ടേം തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേടിയ വന്‍ വിജയത്തിന് പിന്നാലെ യുഎസ് ഡോളര്‍ മൂല്യവും ട്രഷറി യീല്‍ഡും ഇടിഞ്ഞതോടെ ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നു. ബുധനാഴ്ച മൂന്ന് ശതമാനത്തിലധികം ഉയര്‍ന്ന സ്വര്‍ണവില വീണ്ടും കൂടുതല്‍ കരുത്ത് നേടിയിരിക്കുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2.1 ശതമാനം വരെ വര്‍ധിച്ച് 4,146 ഡോളറിന് അടുത്തെത്തി. ട്രംപ് ഭരണകൂടത്തിന്റെ നികുതി-ചെലവഴിക്കല്‍ പദ്ധതികള്‍ക്ക് നിയന്ത്രണം വരുമെന്ന നിക്ഷേപകരുടെ വിലയിരുത്തലാണ് ഡോളറിന് തിരിച്ചടിയായത്. ഇതോടൊപ്പം ക്രൂഡ് ഓയില്‍ വില ബാരലിന് 93 ഡോളറിലേക്ക് ഇടിഞ്ഞതും സ്വര്‍ണത്തിന് അനുകൂല സാഹചര്യമൊരുക്കി.
യുഎഇ വിപണിയിലും സ്വര്‍ണവില ഗ്രാമിന് 500 ദിര്‍ഹത്തിന് അടുത്തെത്തി. വ്യാഴാഴ്ച 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 498.50 ദിര്‍ഹമാണ് റീട്ടെയില്‍ വ്യാപാരികള്‍ ഈടാക്കിയത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 461.75 ദിര്‍ഹത്തിലാണ് വ്യാപാരം നടന്നത്. തലേദിവസമിത് 451.50 ദിര്‍ഹമായിരുന്നു. വരുംദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഉത്സവകാലം അടുത്തെത്തിയതും യുഎഇയിലെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ആഭരണങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കാന്‍ ഇടയാക്കും.
വലിയ ഇടിവിന് ശേഷമാണ് സ്വര്‍ണവില ഇപ്പോള്‍ തിരികെ കയറുന്നത്. വര്‍ഷത്തിന്റെ തുടക്കത്തില്‍ നിന്ന് 6.5 ശതമാനത്തോളവും ഫെബ്രുവരിയിലെ ഉയര്‍ന്ന നിരക്കില്‍ നിന്ന് 28 ശതമാനത്തോളവും താഴ്ന്ന ശേഷമാണ് ഈ തിരിച്ചുവരവ്. സ്വര്‍ണത്തിന് പുറമെ വെള്ളിവിലയും വര്‍ധിച്ചിട്ടുണ്ട്. ബുധനാഴ്ച 5 ശതമാനം ഉയര്‍ന്ന വെള്ളി വില വീണ്ടും 0.60 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 53.54 ഡോളറിലെത്തി.