ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

കോഴിക്കോട്: കുഞ്ഞിനെ ധരിപ്പിച്ച ഡയപ്പറില്‍ ഒളിപ്പിച്ചും പിതാവിന്റെ ശരീരത്തില്‍ ഒളിപ്പിച്ചും കടത്താന്‍ ശ്രമിച്ച ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐ പിടികൂടി. ഇന്നലെ റാസല്‍ ഖൈമയില്‍ നിന്നു കരിപ്പൂരില്‍ എത്തിയ പൊന്നാനി സ്വദേശിയുടെയും 8 മാസം പ്രായമുള്ള കുഞ്ഞിന്റെയും ദേഹത്തു നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. മിശ്രിത രൂപത്തിലാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് കോഴിക്കോട്ട് നിന്നെത്തിയ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. പിതാവും മൂന്നു മക്കളുമാണ് എത്തിയത്. കുഞ്ഞിനെ ഡയപ്പര്‍ ധരിപ്പിച്ചിരുന്നു. ഈ ഡയപ്പറിനുള്ളില്‍ സ്വര്‍ണ മിശ്രിതപ്പൊതി ഒളിപ്പിച്ചതായി കണ്ടെത്തി. തുടര്‍പരിശോധനയില്‍ പിതാവിന്റെ ശരീരത്തില്‍നിന്നും സ്വര്‍ണമിശ്രിതം ലഭിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയില്ല.