തുരങ്കത്തില്‍ കുടുങ്ങിക്കിടന്നത് 9 ദിവസം: നേപ്പാളില്‍ 2 പേരെ ജീവനോടെ രക്ഷിച്ചു
donald trump news

ഏതു നിമിഷവും ഇറാനെ ആക്രമിക്കാന്‍ തയാര്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍ : ഏതു നിമിഷവും ഇറാനെ ആക്രമിക്കാന്‍ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏതാനും ദിവസങ്ങളായി യുഎസ് ഇറാനില്‍ വ്യോമാക്രമണം നടത്തുന്നതിന് പിന്നാലെയാണ് ആക്രമണം രൂക്ഷമാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന് നിര്‍മ്മിക്കാന്‍ ശ്രമിച്ച പുതിയ സൈനിക സന്നാഹങ്ങള്‍ തകര്‍ത്തതായി ട്രംപ് അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇപ്പോള്‍ അമേരിക്കയുടെ കയ്യിലാണെന്നും ഇറാന് നാവികസേനയും വ്യോമസേനയും യുദ്ധവിമാനങ്ങളും സൈനിക സാങ്കേതികവിദ്യയും നഷ്ടപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.
യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ ഇറാന് കുവൈറ്റില്‍ ഡ്രോണ്‍ ആക്രമണം നടത്തി. എന്നാല്‍ ആക്രമണത്തെ പ്രതിരോധിച്ചതായി കുവൈറ്റ് അറിയിച്ചു. രാജ്യത്ത് ജാഗ്രാത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഏതാനും ദിവസമായി യുഎസ്- ഇറാന് സംഘര്‍ഷം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.
അതേ സമയം, ഇറാനിയന്‍ പ്രകോപനം നേരിട്ടുള്ള ഭീഷണിയാണെന്ന് അറബ് ലീഗ് അറിയിച്ചു. മേഖലയിലുടനീളം ഇറാന് തുടരുന്ന പ്രകോപനങ്ങളുടെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അറബ് ലീഗ് മുന്നറിയിപ്പ് നല്കി. സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാന്‍ ഇടയാക്കുമെന്നും അറബ് ലീഗ് വ്യക്തമാക്കി. എല്ലാവിധ ആക്രമണങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അറബ് ലീഗ്, ഇരുഭാഗങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും പ്രാദേശിക സ്ഥിരത പുനഃസ്ഥാപിക്കുന്നതിനായി രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് മടങ്ങണമെന്നും അഭ്യര്‍ഥിച്ചു.
ചൊവ്വാഴ്ച രാത്രി തെക്കന്‍ ഇറാനിലുണ്ടായ യു.എസ്. വ്യോമാക്രമണത്തില്‍ 18 ഓളം പേര് കൊല്ലപ്പെട്ടു. വിവാഹ ചടങ്ങിലുണ്ടായ ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നാല് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാനിയന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, സാധാരണക്കാരായ ജനങ്ങളെ യു.എസ.് സൈന്യം ലക്ഷ്യമിടാറില്ലെന്നും സംഭവം പരിശോധിച്ചുവരികയാണെന്നും യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മില്‍ വര്‍ധിച്ചുവരുന്ന സൈനിക സംഘര്‍ഷങ്ങളിലും സാധാരണക്കാര്‍ കൊല്ലപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളിലും ഐക്യരാഷ്ട്ര സംഘടന (യു.എന്‍) സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആശങ്ക രേഖപ്പെടുത്തി.