മോജ് പെര്‍ഫ്യൂംസ് 25ാമത് ഔട്ട്ലെറ്റ് യു.ഡബ്ല്യു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

മുംബൈ/ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് നടത്തുന്ന സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) നടപടിക്കെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും സിജെപി രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി. വെള്ളിയാഴ്ച മുംബൈയിലും ഡല്‍ഹിയിലും പ്രതിഷേധങ്ങള്‍ നടന്നു. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടന്ന പ്രതിഷേധത്തിന് സിജെപി ദേശീയ കണ്‍വീനര്‍ അഭിജീത് ദിപ്കെ നേതൃത്വം നല്കി. നടന്മാരായ നസറുദ്ദീന്‍ ഷാ, ഷബാന ആസ്മി, ഗായകന് വിശാല്‍ ദദ്ലാനി, സംവിധായകന് വിശാല്‍ ഭരദ്വാജ് എന്നിവരും മഹാത്മാഗാന്ധിയുടെ കൊച്ചുമകന് തുഷാര്‍ ഗാന്ധിയും പരിപാടിയില്‍ പങ്കെടുത്തു.
സമരം മൂന്ന് ദിവസത്തേക്ക് മാത്രമല്ല, മൂന്ന് മാസത്തേക്ക് തുടരുമെന്ന് ദിപ്കെ പ്രഖ്യാപിച്ചു. ഭരണഘടനാപരമായ അവകാശങ്ങളും വോട്ടവകാശവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി മഹാത്മാഗാന്ധി, ബി.ആര്. അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്റു എന്നിവരെയും അദ്ദേഹം പരാമര്‍ശിച്ചു. സിജെപിയുടെ സമരം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് നടക്കുന്നത്. എസ്ഐആര്‍ നടപടികളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് പ്രതിപക്ഷവും വിവിധ സംഘടനകളും ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന് ക്രമക്കേടുകള്‍ നിഷേധിക്കുകയും പുതുതായി അര്‍ഹരായവരെയും പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരെയും ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഏകദേശം 700 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് നിരോധനാജ്ഞയും ഏര്‍പ്പെടുത്തി. മധ്യ ഡല്‍ഹിയിലെ 12 മെട്രോ സ്റ്റേഷനുകളില്‍ പ്രവേശനവും പുറത്തുകടക്കലും താല്‍ക്കാലികമായി നിയന്ത്രിച്ചു. ആം ആദ്മി പാര്‍ട്ടി നേതാക്കളായ സൗരഭ് ഭരദ്വാജ്, അതിഷി, സഞ്ജയ് സിങ്, ആര്‍ജെഡി എംപി മനോജ് ഝാ, AISA നേതാവ് നേഹ ബോറ, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് എന്നിവരും കസ്റ്റഡിയിലായവരില്‍ ഉള്‍പ്പെടുന്നു.