മോജ് പെര്‍ഫ്യൂംസ് 25ാമത് ഔട്ട്ലെറ്റ് യു.ഡബ്ല്യു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദുബൈ: ഉയര്‍ന്ന ഗുണനിലവാരമുള്ള ലക്ഷ്വറി പെര്‍ഫ്യൂമുകള്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ആശയവുമായി പ്രമുഖ സുഗന്ധദ്രവ്യ ബ്രാന്‍ഡായ ‘മോജ് പെര്‍ഫ്യൂംസ്’ തങ്ങളുടെ 25ാമത് ഔട്ട്ലെറ്റ് ദുബൈ മന്‍ഖൂലിലെ യു.ഡബ്ല്യു മാളില്‍ തുറന്നു. 500ലധികം സുഗന്ധങ്ങള്‍ ഒരിടത്ത് നേരിട്ട് പരീക്ഷിച്ച് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുന്ന ‘പെര്‍ഫ്യൂം സൂപ്പര്‍മാര്‍ക്കറ്റ്’ മാതൃകയിലാണ് പുതിയ ഔട്ട്ലെറ്റ് ഒരുക്കിയിരിക്കുന്നത്. മെയ്ഡ് ഓഫ് ജോയ്’ എന്ന ടാഗ്ലൈനിലൂടെ ഓരോ സുഗന്ധത്തിനൊപ്പം സന്തോഷവും പകരുക എന്ന സന്ദേശമാണ് മോജ് പെര്‍ഫ്യൂംസ് മുന്നോട്ടുവെക്കുന്നത്.
മുന്‍ അറബ് ന്യൂസ് ചീഫ് എഡിറ്റര്‍ ഡോ. ഖലീദ് മെന ഷോറൂം ഉദ്ഘാടനം ചെയ്തു. മോജ് പെര്‍ഫ്യൂംസ് ഫൗണ്ടറും സി.ഇ.ഒയുമായ അമല്‍ മമ്മു, ഡയറക്ടര്‍മാരായ ഫൈസല്‍ ചങ്ങമ്പള്ളി, ഷാനവാസ് പ്രീമിയര്‍ ഓട്ടോ പാര്‍ട്സ്, ഫാത്തിമ അന്ജൂം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. യുഎഇ മുന്‍ പരിസ്ഥിതിജല വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സഈദ് അല്‍ കിന്തി, ഐ.പി.എ ചെയര്മാന് റിയാസ് കില്ട്ടന്, എ.കെ. ഫൈസല്‍ മലബാര്‍ ഗോള്‍ഡ്, ഷംസുദ്ദീന് നെല്ലറ, ഡോ. കാസിം, ഗായകന് നജ്റാന് കബീര്‍, മോജ് പെര്‍ഫ്യൂംസ് ഫ്രാഞ്ചൈസി ഓപ്പറേഷന്‍സ് മാനേജര്‍ ജമാല്‍ ഹൈദ്രോസ്, ഫിനാന്‍സ് മാനേജര്‍ മുഹമ്മദ് റഫീഖ്, യു.എ.ഇ ഓപ്പറേഷന്‍സ് കോഓര്‍ഡിനേറ്റര്‍ ഷറഫുദ്ദീന് തുടങ്ങിയവര്‍ പങ്കെടുത്തു. ബഖൂര്‍, ഹോം ഫ്രാഗ്രന്‍സ്, ഫ്രഷ് ഫ്രാഗ്രന്‍സ്, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമുള്ള വിവിധ പെര്‍ഫ്യൂമുകള്‍ തുടങ്ങി 500ലധികം സുഗന്ധങ്ങള്‍ ഇവിടെ ലഭ്യമാണ്. 26 ദിര്‍ഹം മുതല്‍ വിവിധ വിലനിലവാരങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാം. 2024ല്‍ ഒമാനില്‍ പ്രവര്‍ത്തനം ആരംഭിച്ച മോജ് പെര്‍ഫ്യൂംസ് ചുരുങ്ങിയ കാലത്തിനുള്ളിലാണ് 25 ഔട്ട്ലെറ്റുകളിലേക്ക് വളര്‍ന്നത്. നിലവില്‍ യു.എ.ഇയിലെ വിവിധ എമിറേറ്റുകള്‍ക്ക് പുറമെ ഒമാനിലും മലേഷ്യയിലും ബ്രാന്‍ഡിന് സാന്നിധ്യമുണ്ട്. സൗദി അറേബ്യയിലും ഉടന്‍ പുതിയ ഷോറൂമുകള്‍ തുറക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.