മോജ് പെര്‍ഫ്യൂംസ് 25ാമത് ഔട്ട്ലെറ്റ് യു.ഡബ്ല്യു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദുബൈ/ ആലപ്പുഴ: ഹോസ്പിറ്റാലിറ്റി ടെക്നോളജി രംഗത്തെ പ്രമുഖ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ Hospitaltiy Technology Leaders Forumത്തിന്റെ അഞ്ചാമത് വാര്‍ഷിക കോണ്‍ക്ലേവ് ആലപ്പുഴയില്‍ തുടങ്ങി. ‘Reconnect, Collaborate, Create’ എന്ന പ്രമേയത്തിലും ‘People First, Technology Always.’ എന്ന സന്ദേശത്തിലാണ് കോണ്‍ക്ലേവ് നടന്നക്കുന്നത്. ഗള്‍ഫ് മേഖലയിലെ ഹോസ്പിറ്റാലിറ്റി ടെക്നോളജി രംഗത്തെ പ്രമുഖരും ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് വിദഗ്ധരും ടെക്നോളജി എക്സിക്യൂട്ടീവുകളും ഒരേ വേദിയിലെത്തി. യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഹോസ്പിറ്റാലിറ്റി, ഐറ്റി നേതാക്കള്‍ പങ്കെടുക്കുന്ന സംഗമം, വ്യവസായത്തിലെ പുതിയ സാങ്കേതിക പ്രവണതകള്‍, ഡിജിറ്റല്‍ പരിവര്‍ത്തനം, കൃത്രിമ ബുദ്ധി, സൈബര്‍ സുരക്ഷ, ഡാറ്റ അനലിറ്റിക്സ്, ക്ലൗഡ് ടെക്നോളജി, ഓപ്പറേഷണല്‍ എക്സലന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ഗൗരവമായ ചര്‍ച്ചകള്‍ക്കും അറിവ് പങ്കിടലിനും വേദിയാകും.
സമ്മേളനത്തിന്റെ ഉദ്ഘാടനം ഷേഫ് പിള്ള നിര്‍വ്വഹിച്ചു. ദുബൈയിലെ പ്രമുഖ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും കോര്‍പ്പറേറ്റ് ട്രെയിറും എഴുത്തുകാരിയുമായ ഡോ: സിജി രവീന്ദ്രന് മുഖ്യാതിഥിയായിരുന്നു. ദുബൈയിലും കേരളത്തിലും പ്രവര്‍ത്തിക്കുന്ന ബിസിനസ്, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. സ്റ്റേസി സാമുവല്‍ വഞ്ചിപ്പാറ, പ്രസിഡന്റ് ബൈജു ഫിലിപ്പ് വാലിയത്ത്, സെക്രട്ടറി മുബീര്‍ മീത്തല്‍, ഹെഡ് ഓഫ് ഇന്നവേഷന്‍ മുഹമ്മദ് നൗഫല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അഞ്ച് വര്‍ഷം മുമ്പ് ആരംഭിച്ച HTLF, ഗള്‍ഫ് മേഖലയിലെ ഹോസ്പിറ്റാലിറ്റി ടെക്നോളജി പ്രൊഫഷണലുകള്‍ക്കിടയില്‍ അറിവ് പങ്കിടലിനും സഹകരണത്തിനും പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗിനും ഒരു പ്രധാന വേദിയായി വളര്‍ന്നിരിക്കുകയാണ്. മലേഷ്യ, ജോര്‍ജിയ, യു.എ.ഇ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച മുന്‍ വാര്‍ഷിക കോണ്‍ക്ലേവുകള്‍ HTLFന്റെ അന്താരാഷ്ട്ര സാന്നിധ്യവും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ശക്തിയും ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. ഒക്ടോബര്‍ 4ന് സമ്മേളനം സമാപിക്കും. ഹോസ്പിറ്റാലിറ്റി ടെക്നോളജി രംഗത്തെ മികച്ച പ്രവര്‍ത്തനരീതികളും ആശയങ്ങളും പങ്കുവയ്ക്കുന്നതിനുള്ള ഒരു ശക്തമായ നെറ്റ്വര്‍ക്ക് രൂപപ്പെടുത്തുകയാണ് HTLFന്റെ ലക്ഷ്യം.