ദുബൈയില്‍ കാര്‍ ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: രണ്ട് ദിവസമായി കേരളത്തില്‍ തുടരുന്ന തീവ്രമഴ വീണ്ടും ശക്തിപ്രാപിക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശൂര്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ട്യൂഷന് സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെ മതപഠനക്ലാസുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും മാറ്റമില്ല. അതേസമയം വടക്കന്‍ മലബാറിലെ ജില്ലകളില്‍ മഴ ശക്തമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ മലയോരമേഖലയില്‍ രേഖപ്പെടുത്തിയത് അതിതീവ്രമഴ. സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ജീവന് നഷ്ടമായത് എട്ട് പേര്‍ക്ക്. 13 പേര്‍ക്കാണ് മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ പരുക്കേറ്റത്. എട്ടുപേരെ കാണാതായിട്ടുണ്ട്. മഴയിലും മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും 27 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 196 വീടുകള്‍ക്ക് ഭാഗിക കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 209 ക്യാമ്പുകളിലേക്കായി മാറ്റിയത് 5792 പേരെയാണ്. ഇന്ന് മഴ ശക്തമാണെങ്കിലും പലയിടങ്ങളിലും അല്പം ശമനമുണ്ടായിരുന്നു. മധ്യകേരളത്തില്‍ ഇന്നലെ വെള്ളപ്പൊക്കമുണ്ടായ പലയിടങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.