സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ദുബൈ: 28 വര്‍ഷത്തെ പ്രവാസ പത്രപ്രവര്‍ത്തനം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിക്കുന്ന മാതൃഭൂമി ലേഖകന്‍ ഇ ടി പ്രകാശിന് ദുബൈ കെഎംസിസി ലിറ്റററി ആന്‍ഡ് മീഡിയ വിങ് (തൂലിക ഫോറം) യാത്രയയപ്പ് നല്കി. കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ത്താപ്രാധാന്യം നല്കുന്നതില് മുഖ്യ പങ്കുവഹിച്ച വ്യക്തിത്വമാണ് പ്രകാശ് എന്ന് പങ്കെടുത്തവര്‍ പറഞ്ഞു. എല്ലായിടത്തും സൗമ്യ സാന്നിധ്യമാണെന്നും, പ്രവാസി പ്രശ്നങ്ങളില്‍ ഇടപെടല്‍ നടത്തുന്ന രീതിയില്‍ മാധ്യമ പ്രവര്‍ത്തനത്തെ അദ്ദേഹം ഉപയോഗപ്പെടുത്തി എന്നും യോഗം വിലയിരുത്തി. ചെയര്മാന് ഇസ്മായില്‍ ഏറാമലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെഎംസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. കെഎംസിസി സംസ്ഥാന ഭാരവാഹികളായ നാസര്‍ മുല്ലക്കല്‍, അബ്ദുല്ല ആറങ്ങാടി, പി.വി നാസര്‍, അഫ്സല് മെട്ടമ്മല്‍, ചാക്കൊ ഊളക്കാടന്‍, ഷംസുദീന്‍ പുതിയവീട്ടില്‍, സലാം കന്യപ്പാടി, ടി ആര് ഹനീഫ്, തന്‍വീര്‍ എടക്കാട്, അഷ്റഫ് തോട്ടോളി, സിദ്ധിക് ചൗക്കി, ഫാസില്‍ പാവണ്ടൂര്‍, എം ഇബ്രാഹിം, പി.സി അഹമ്മദ്, അബ്ദുള്ളകുട്ടി ചേറ്റുവ സംസാരിച്ചു. തൂലികഫോറം വൈസ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും, കണ്‍വീനര്‍ ടി എം എ സിദ്ധിഖ് നന്ദിയും പറഞ്ഞു.