സോഷ്യല്‍ മീഡിയ വഴി വ്യാജ ഫ്രീലാന്‍സ് വിസ വില്‍പ്പന; കര്‍ശന നടപടിയുമായി ജിഡിആര്‍എഫ്എ; കലാരംഗത്തെ പ്രമുഖന് അറസ്റ്റില്‍

അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ നിലവിലെ ഭരണസമിതിയുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി. സാമൂഹിക വികസന വകുപ്പിന്റെ തീരുമാനപ്രകാരമാണ് കാലാവധി ദീര്‍ഘിപ്പിച്ചത്. നിലവിലെ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സാമൂഹിക വികസന വകുപ്പ് തുടര്‍നടപടി സ്വീകരിച്ചത്. ഇതോടെ നിലവിലെ ഭരണസമിതി ആറുമാസത്തേക്ക് കൂടി ചുമതലയില്‍ തുടരും. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗങ്ങളില്‍നിന്ന് ലഭിച്ചുവരുന്ന പിന്തുണയ്ക്കും സഹകരണത്തിനും ഭരണസമിതി നന്ദി അറിയിച്ചു. സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് വരും ദിവസങ്ങളിലും അംഗങ്ങളുടെ സഹകരണവും പിന്തുണയും തുടര്‍ന്നും ഉണ്ടാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.



