സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 1 മുതല്‍ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ ബോര്‍ഡിംഗ് പാസില്‍ ഇമിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിക്കുന്ന രീതി അവസാനിപ്പിക്കും. രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും പുതിയ സംവിധാനം നടപ്പാക്കാനാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ തീരുമാനം. ഇനി യാത്രക്കാര്ക്ക്് ഇ-ബോര്‍ഡിംഗ് പാസ് മൊബൈല്‍ ഫോണില്‍ കാണിച്ച് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നേടാം. പ്രിന്റഡ് ബോര്‍ഡിംഗ് പാസ് ഉപയോഗിക്കുന്നവര്‍ അത് ഇമിഗ്രേഷന്‍ കൗണ്ടറില്‍ കാണിക്കണം. ഡിജിറ്റല്‍ ബോര്‍ഡിംഗ് പാസിലും പേപ്പര്‍ ബോര്‍ഡിംഗ് പാസിലും ഇനി ഇമിഗ്രേഷന്‍ സീല്‍ പതിപ്പിക്കില്ല. ബോര്‍ഡിംഗ് പാസില്‍ സ്റ്റാമ്പ് പതിപ്പിക്കുന്നത് പലപ്പോഴും മഷി പടരുകയോ ബാര്‍കോഡ് മറയുകയോ ചെയ്ത് ബോര്‍ഡിംഗ് ഗേറ്റില്‍ സ്കാന്‍ ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പുതിയ സംവിധാനം ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാനും പേപ്പര്‍ ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിടുന്നു. വിമാനത്താവള അധികൃതര്‍, എയര്‍ലൈനുകള്‍, സുരക്ഷാ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പുതിയ നടപടിക്രമത്തെക്കുറിച്ച് പരിശീലനം നല്‍കും. പാസ്പോര്‍ട്ടിലും ഇമിഗ്രേഷന്‍ സ്റ്റാമ്പിംഗ് സംവിധാനം നിര്‍ത്തലാക്കും. അടുത്ത ഘട്ടമായി ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകളുടെ ഇമിഗ്രേഷന്‍ എന്‍ട്രി, എക്സിറ്റ് സ്റ്റാമ്പ് ഒഴിവാക്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇതിനായി പൈലറ്റ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. യാത്രാ വിവരങ്ങള്‍ പാസ്പോര്ട്ടില് മഷി ഉപയോഗിച്ച് രേഖപ്പെടുത്തുന്നതിന് പകരം ഇലക്ട്രോണിക് രീതിയില്‍ സൂക്ഷിക്കുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നത്. ഇത് നടപ്പായാല്‍ സ്ഥിരമായി യാത്രചെയ്യുന്നവര്‍ക്ക് പാസ്പോര്‍ട്ടിലെ പേജുകള്‍ ലാഭിക്കാനും ഇമിഗ്രേഷന്‍ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാനും സാധിക്കും. സെപ്റ്റംബര്‍ 1 മുതല്‍ വിദേശത്തേക്ക് പോകുന്നവര്‍ക്ക് ബോര്‍ഡിംഗ് പാസ് സ്റ്റാമ്പ് വാങ്ങേണ്ടതില്ല. ഇപ്പോഴത്തെ മാറ്റം ബോര്‍ഡിംഗ് പാസില്‍ മാത്രമാണ്. പാസ്പോര്‍ട്ട് സ്റ്റാമ്പിംഗ് ഒഴിവാക്കുന്നത് താമസിയാതെ നിലവില്‍ വരും.