`മിസൈലുകളേക്കാള് പ്രതിസന്ധി സൃഷ്ടിച്ചത് സ്ലീപ്പര് സെല്ലുകള്; ഭീഷണികളെ യുഎഇ അതിജീവിച്ചു’

ദുബൈ: യുഎഇയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപന ശൃംഖലയായ നോര്ത്ത് പോയിന്റ് എഡ്യൂക്കേഷന് ഗ്രൂപ്പ്, ലാസര് ഗ്രൂപ്പ് എന്നിവയുടെ സ്ഥാപകനും പ്രമുഖ മലയാളി വ്യവസായിയും വിദ്യാഭ്യാസ പ്രവര്ത്തകനുമായ ഡാനിയല് ലാസര് (84) അന്തരിച്ചു. ബുധനാഴ്ച കേരളത്തില് വച്ചാണ് അന്തരിച്ചത്.
പൂനെയിലെ ടാറ്റ ഗ്രൂപ്പില് ഇലക്ട്രിക്കല് എന്ജിനീയര് ജോലി ഉപേക്ഷിച്ചാണ് 1968 ഏപ്രില് 8-ന് ഡാനിയല് ലാസര് ഗുജറാത്തിലെ തീരത്തുനിന്ന് ചെറിയ ബോട്ടില് യുഎഇയിലേക്ക് പുറപ്പെട്ടത്. അറബിക്കടലിലൂടെ 10 ദിവസം നീണ്ട അപകടകരമായ യാത്രയ്ക്കൊടുവില് അദ്ദേഹം ഖോര്ഫുക്കാന് തീരത്തണഞ്ഞു. തുടര്ന്ന് യുഎഇ ഊര്ജ്ജ മേഖലയില് പ്രവര്ത്തനം ആരംഭിച്ച അദ്ദേഹം, 1969-ല് ‘ലാസര് ഗ്രൂപ്പിന്’ തുടക്കമിട്ടു. നിര്മ്മാണം, ഫെസിലിറ്റി മാനേജ്മെന്റ്, ഗാര്മെന്റ്സ് തുടങ്ങിയ മേഖലകളിലേക്ക് കമ്പനി പിന്നീട് വളര്ന്നു.
1979-ല് ഡാനിയലിന്റെ ഭാര്യ സൊസമ്മ ലാസര് വീട്ടില് കുട്ടികള്ക്ക് ട്യൂഷന് എടുത്തുതുടങ്ങിയതാണ് വിദ്യാഭ്യാസ മേഖലയിലേക്കുള്ള ഇവരുടെ തുടക്കം. 1985-ല് അജ്മാനില് ലിറ്റില് ഫ്ലവര് നഴ്സറിയും, തൊട്ടടുത്ത വര്ഷം അജ്മാന് ഇന്റര്മീഡിയറ്റ് ഇംഗ്ലീഷ് സ്കൂളും (ഇപ്പോഴത്തെ ‘ദി റോയല് അക്കാദമി, അജ്മാന്’) സ്ഥാപിച്ചു. നിലവില് റോയല് അക്കാദമി (അജ്മാന്), ബ്ലൂമിംഗ്ടണ് അക്കാദമി (അജ്മാന്), ദി ഹോപ്പ് ഇംഗ്ലീഷ് സ്കൂള് (ഷാര്ജ) എന്നീ മൂന്ന് പ്രമുഖ വിദ്യാലയങ്ങള് നോര്ത്ത് പോയിന്റ് എഡ്യൂക്കേഷന് ഗ്രൂപ്പിന് കീഴില് പ്രവര്ത്തിക്കുന്നുണ്ട്.
ഡാനിയല് ലാസറിന്റെ വേര്പാടില് പ്രമുഖ വ്യക്തികളും, ലാസര് ഗ്രൂപ്പിന് കീഴിലെ വിദ്യാലയങ്ങളിലെ അധ്യാപകരും ജീവനക്കാരും അനുശോചനം രേഖപ്പെടുത്തി. ലാസര് ഗ്രൂപ്പ് ചെയര്മാന് ലാന്സണ് ലാസര്, ഓപ്പറേഷന്സ് ഡയറക്ടര് ലിന്സി ഡിസൂസ എന്നിവരാണ് അദ്ദേഹത്തിന്റെ മക്കള്.