വീട് വളഞ്ഞ് ഡല്ഹി പോലീസ്: എന്നെ തൂക്കിലേറ്റൂ എന്ന് അഭിജീത് ദിപ്കെ

ദുബൈ: ഇറാനില് നിന്ന് മിസൈല്-ഡ്രോണ് ആക്രമണങ്ങളുണ്ടായപ്പോളും, വന് സുരക്ഷാ ഭീഷണികള് നേരിട്ടപ്പോഴും ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കാത്ത രീതിയില് രാജ്യം പ്രതിസന്ധികളെ കൈകാര്യം ചെയ്തതായി ഫെഡറല് നാഷണല് കൗണ്സിലിന്റെ (എഫ്എന്സി) ഡിഫന്സ്, ഇന്റീരിയര് ആന്ഡ് ഫോറിന് അഫയേഴ്സ് കമ്മിറ്റി ചെയര്മാന് ഡോ. അലി റാഷിദ് അല് നുഐമി പറഞ്ഞു.
സുരക്ഷാ വെല്ലുവിളികള് കൈകാര്യം ചെയ്യുമ്പോള് തന്നെ മാളുകളും റസ്റ്റോറന്റുകളും ബീച്ചുകളും തുറന്നുപ്രവര്ത്തിക്കാന് അനുമതി നല്കി ജനജീവിതം സാധാരണ നിലയില് നിലനിര്ത്താനാണ് യുഎഇ ശ്രമിച്ചത്. ദുബൈയില് നടന്ന യുഎഇ കറസ്പോണ്ടന്റ്സ് മജ്ലിസില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുക എന്നതിലുപരി, ഇറാന് സേനയ്ക്ക് ആക്രമണങ്ങള്ക്ക് വഴികാട്ടിയായി പ്രവര്ത്തിച്ച ‘സ്ലീപ്പര് സെല്ലുകളെ’ കണ്ടെത്തുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രധാന കേന്ദ്രങ്ങള്ക്ക് ചുറ്റുമുള്ള ഭീഷണികള് തിരിച്ചറിയുകയും അതോടൊപ്പം ജനങ്ങളുടെ ദൈനംദിന ജീവിതത്തിന് തടസ്സമുണ്ടാകാതിരിക്കാന് ശ്രദ്ധിക്കുകയും ചെയ്യുക എന്നത് ഏറെ പ്രയാസകരമായ ദൗത്യമായിരുന്നു. ഇറാനോടും ഹിസ്ബുള്ളയോടും അനുഭാവമുള്ള സ്ലീപ്പര് സെല്ലുകളുടെ ചാരവൃത്തിയും അട്ടിമറി നീക്കങ്ങളും ജിസിസി രാജ്യങ്ങള് മുമ്പും തകര്ത്തിട്ടുണ്ട്.
ഇതിനിടയിലും രാജ്യത്തെ ഷോപ്പിംഗ് സെന്ററുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും തടസ്സമില്ലാതെ പ്രവര്ത്തിച്ചു. വൈദ്യുതി, കുടിവെള്ളം, ടെലികമ്മ്യൂണിക്കേഷന്, ആരോഗ്യ സേവനങ്ങള് തുടങ്ങിയ അവശ്യ മേഖലകളെല്ലാം സുഗമമായി മുന്നോട്ടുപോയെന്നും അദ്ദേഹം പറഞ്ഞു.