നെടുമ്പാശേരി മിനികൂപ്പര് വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

തിരുവനന്തപുരം: കേരളത്തില് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദുര്ഗാഷ്ടമി ദിനമായ 19ന് തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. മഹാനവമി ഒക്ടോബര് 20-ന് ആണെങ്കിലും പൂജവെപ്പ് 18 ഞായറാഴ്ച വരുന്നത് പരിഗണിച്ചാണ് അവധി പ്രഖ്യാപിച്ചത്.
സര്ക്കാര്, അര്ധ സര്ക്കാര്, പൊതു മേഖല സ്ഥാപനങ്ങള്, പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള് എന്നിവയ്ക്ക് തിങ്കളാഴ്ചത്തെ അവധി ബാധകമാണ്. ഇതോടെ 4 ദിവസത്തെ നീണ്ട അവധിയാണ് സര്ക്കാര്-പൊതുമേഖലാ സ്ഥാപനങ്ങള്ക്ക് ലഭിക്കുക.
ഒക്ടോബര് 18 ഞായറാഴ്ച തുടങ്ങി 21 ബുധനാഴ്ച വിജയദശമി വരെ അവധിയായിരിക്കും.
കേരള സര്ക്കാരിന്റെ ഔദ്യോഗിക കലണ്ടര് പ്രകാരം മഹാനവമി, വിജയദശമി ദിവസങ്ങളില് അവധിയുണ്ട്. ഇത്തവണത്തെ പ്രത്യേക സാഹചര്യത്തിലാണ് തിങ്കളാഴ്ച കൂടി അവധി പ്രഖ്യാപിച്ചത്.



