സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

അബുദാബി: ഇന്ത്യന്‍ പാസ്പോര്‍ട്ട് നിരക്കുകള്‍ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. പുതിയ നിരക്ക് സംബന്ധിച്ചുള്ള പട്ടിക യുഎഇയില്‍ ഇന്ത്യന്‍ എംബസി പുറത്തിറക്കി. 36 പേജുകളുള്ള സാധാരണ പാസ്പോര്‍ട്ടിന് 450 ദിര്‍ഹമാണ് പുതിയ നിരക്ക്. സാധാരണക്കാരായ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി. ജൂലൈ 1 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ജൂണ്‍ 30 വരെ നിരക്ക് 285 ദിര്‍ഹം മാത്രമാണ് ഈടാക്കിയിരുന്നത്. തത്ക്കാല്‍ പാസ്പോര്‍ട്ടുകള്‍ക്ക് 900 ദിര്‍ഹം നല്‍കണം. 60 പേജുള്ള പാസ്പോര്‍ട്ടുകള്‍ക്ക് 630 ദിര്‍ഹവും തത്ക്കാലാണെങ്കില് 1080 ദിര്‍ഹവും നല്‍കണം. നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ 36 പേജുകളുള്ള സാധാരണ പാസ്പോര്‍ട്ടിന് 900 ദിര്‍ഹമാണ് ഈടാക്കുക. തത്ക്കാലാണെങ്കില് 1350 ദിര്‍ഹം നല്‍കണം. നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ 60 പേജുകളുള്ള പാസ്പോര്‍ട്ടിന് പകരമുള്ള സാധാരണ പാസ്പോര്‍ട്ട് 1080 ദിര്‍ഹവും തത്ക്കാലിന് 1530 ദിര്‍ഹവും ഈടാക്കും. പ്രായപൂര്‍ത്തിയാകാത്ത അപേക്ഷകര്‍ക്ക് (18വയസ്സിന് താഴെയുള്ളവര്‍) 36 പേജുകളുള്ള സാധാരണ പാസ്പോര്‍ട്ടിന് 325ഉം തത്ക്കാലാണെങ്കില് 775 ദിര്‍ഹവുമാണ്. നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ 36 പേജുകളുള്ള പാസ്പോര്‍ട്ടിന്റെ പകരമുള്ള സാധാരണ പാസ്പോര്‍ട്ട് 775 ദിര്‍ഹം. തത്ക്കാല്‍ 1225. 8 വയസ്സ് വരെയുള്ള പ്രായപൂര്‍ത്തിയാകാത്തവരുടെ കാര്യത്തില്‍ പുതിയ പാസ്പോര്‍ട്ട് 295 ദിര്‍ഹമാണ്. തത്ക്കാല്‍ 700. പാസ്പോര്‍ട്ടുകള്‍ക്ക് പെട്ടെന്നുള്ള നിരക്ക് വര്‍ധന സാധാരണക്കാരായ പ്രവാസി തൊഴിലാളികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രവാസികള്‍ക്ക് യാതൊരു ക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പാക്കാത്ത സര്‍ക്കാര്‍ ഇപ്പോള്‍ പ്രവാസികളുടെ തലയില്‍ കനത്ത ഭാരം കെട്ടിവെച്ചിരിക്കുകയാണ്.