സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ന്യൂഡല്‍ഹി: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുണ്ടായ തിരിച്ചടി ആഘോഷമാക്കി ഇന്ത്യയിലെ ഇറാന് എംബസി. നാലു പേര് ചേര്‍ന്ന് ട്രംപിനെ തൂക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോയി ചവറ്റുകുട്ടയില്‍ തള്ളുന്ന വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തു. ‘അപകടകരമായ മാലിന്യം’ എന്നെഴുതിയ ചവറ്റുകുട്ടയിലേക്ക് ട്രംപിനെ ഇടുന്നതാണ് വീഡിയോ.’യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.
ഇറാന് എംബസിയുടെ പോസ്റ്റില്‍ ഒട്ടേറെപ്പേര്‍ പ്രതികരിച്ചു. ഇന്നായിരുന്നു ജനാധിപത്യത്തിന്റെ ഏറ്റവും നല്ല ദിവസം എന്നാണ് ഒരാള്‍ കുറിച്ചത്. രാജ്യാന്തര മാലിന്യം ചവറ്റുകുട്ടയില്‍ എറിയപ്പെട്ടു എന്നു മറ്റൊരാള്‍ കമന്റിട്ടു.
അതേസമയം യുദ്ധത്തിനെതിരെ അമേരിക്കക്കാര്‍ വോട്ട് ചെയ്തതായി ഇറാന് സ്പീക്കര്‍ പ്രതികരിച്ചു. അമേരിക്കക്കാര്‍ യുദ്ധം വേണ്ടെന്ന് പറഞ്ഞു, ഞങ്ങള്‍ ഈ സന്ദേശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഗാലിബാഫ് എക്സില്‍ കുറിച്ചു.